Friday August 7th, 2020 - 12:44:am

ഇലോണ്‍ മസ്‌കിന്റെ ഒറ്റ ട്വീറ്റില്‍ ടെസ്‌ലക്ക് നഷ്ടം ഒരു ലക്ഷം കോടി

Raji E R
 ഇലോണ്‍ മസ്‌കിന്റെ ഒറ്റ ട്വീറ്റില്‍ ടെസ്‌ലക്ക് നഷ്ടം ഒരു ലക്ഷം കോടി

ന്യൂയോര്‍ക്: വിവാദ നായകനാണ് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്. മെയ് ഒന്നിന് ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് കാരണം ടെസ്‌ലക്ക് നഷ്ടമായത് ഒരു ലക്ഷം കോടി രൂപയാണ്. 'ടെസ്‌ലയുടെ ഓഹരി മൂല്യം വളരെ കൂടുതലാണ്. തന്റെ ആസ്ഥികളെല്ലാം വില്‍ക്കാന്‍ പോവുകയാണ്. എനിക്കൊരു വീട് പോലുമുണ്ടാകില്ല'. -ഇങ്ങനെയായിരുന്ന ട്വീറ്റ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇത് കേള്‍ക്കേണ്ട താമസം വിപണിയില്‍ സംഭവിച്ചത് വന്‍ അട്ടിമറിയായിരുന്നു. ഓഹരി ഉടമകള്‍ എല്ലാവരും ഓഹരികള്‍ വിറ്റഴിക്കാന്‍ മത്സരിച്ചു. ട്വീറ്റിന് വന്ന സംശയങ്ങള്‍ക്ക് ഓടിനടന്ന് മറുപടിയും കൊടുത്തതോടെ ഓഹരി ഉടമകള്‍ കൂടുതല്‍ പരിഭ്രാന്തരായി. ട്വീറ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാം തകിടം മറിഞ്ഞു.

ടെസ്‌ലയുടെ സ്‌റ്റോക്ക് 10 ശതമാനത്തോളം ഇടിയുകയും അതിന്റെ 9 ബില്യണ്‍ ഡോളറോളം കുറയുകയും ചെയ്തു. 10000 കോടി ഡോളര്‍ കമ്പനിക്ക് ഒരൊറ്റ ട്വീറ്റ് കാരണം 1400 കോടി ഡോളറിന്റെ ഇടിവാണ് ഓഹരികള്‍ക്ക് സംഭവിച്ചത്.

 

Read more topics: Tesla ,Elon Musk, tweet
English summary
Tesla loses $ 1 trillion in Elon Musk's tweet
topbanner

More News from this section

Subscribe by Email