Friday August 7th, 2020 - 1:34:am

റിലയന്‍സ് ജിയോയില്‍ വന്‍ നിക്ഷേപവുമായി സില്‍വര്‍ ലേക്ക്

Raji E R
 റിലയന്‍സ് ജിയോയില്‍ വന്‍ നിക്ഷേപവുമായി സില്‍വര്‍ ലേക്ക്

ന്യൂഡല്‍ഹി: ഫേസ്ബുക്കിന് പിന്നാലെ റിലയന്‍സ് ജിയോയില്‍ വന്‍ നിക്ഷേപവുമായി അമേരിക്കന്‍ സ്വകാര്യ ഇക്വിറ്റി കമ്പനിയായ സില്‍വര്‍ ലേക്ക്. 5,655 കോടിയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജിയോ പ്ലാറ്റ്‌ഫോമില്‍ സില്‍വര്‍ ലേക്ക് നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതോടെ 1.15 ശതമാനം ജിയോ ഓഹരി ഇവര്‍ക്ക് ലഭിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നേരത്തേ ഫേസ്ബുക്ക് ജിയോ പ്ലാറ്റ്‌ഫോമില്‍ നിക്ഷേപം നടത്തിയിരുന്നു. 43,574 കോടി രൂപയാണ് ഫേസ്ബുക്ക് നിക്ഷേപിച്ചത്. ജിയോ പ്ലാറ്റ്‌ഫോമില്‍ സില്‍വര്‍ ലേക്ക് നിക്ഷേപിച്ചതോടെ ജിയോയുടെ മൂല്യം 4.90 ലക്ഷം കോടി രൂപയായും എന്റര്‍പ്രൈസ് മൂല്യം 5.15 ലക്ഷം കോടി രൂപയുമാകും.

ജിയോയുടെ ഏറ്റവും മൂല്യമുള്ള പങ്കാളികളില്‍ ഒന്നായി സില്‍വര്‍ ലേക്ക് മാറിയതില്‍ സന്തോഷമുണ്ടെന്ന് റിലയന്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യന്‍ ഡിജിറ്റല്‍ ഇക്കോസിസ്റ്റം വളരുന്നതില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അതിന്റെ പ്രയോജനം ലഭിക്കും.

ആഗോളതലത്തില്‍ മുന്‍നിര റെക്കോര്‍ഡുള്ള കമ്പനിയാണ് സില്‍വര്‍ ലേക്ക്. ടെക്‌നോളജി, ഫിനാന്‍സ് എന്നിവയില്‍ സില്‍വര്‍ ലേക്ക് മുന്‍പന്തിയിലാണുള്ളതെന്നും ആഗോള ടെക്‌നോളജി ഭീമന്‍മാരായി പങ്കാളിത്തം സ്ഥാപിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അംബാനി പറഞ്ഞു.

ടെക്‌നോളജി മേഖലയിലെ പ്രമുഖ നിക്ഷേപകരാണ് സില്‍വര്‍ ലേക്ക്. ആലിബാബ, എയര്‍ ബിഎന്‍ബി, ആന്‍ഡ് ഫിനാന്‍ഷ്യല്‍, ഡെല്‍ ടെക്‌നോളജീസ്, ട്വിറ്റര്‍ തുടങ്ങിയ ആഗോള സാങ്കേതിക ഭീമന്‍മാര്‍ നിക്ഷേപം നടത്തിയിരിക്കുന്ന കമ്പനികയാണ് സില്‍വര്‍ ലേക്ക്.

English summary
Silver Lake with massive investment in Reliance Jio
topbanner

More News from this section

Subscribe by Email