Thursday August 13th, 2020 - 11:09:pm

എക്‌സ്‌കോണ്‍2019ല്‍ പ്രീമിയം ഉല്‍പ്പന്നങ്ങളുമായി ഷെല്‍ ലൂബ്രിക്കന്റ്‌സ്

princy
എക്‌സ്‌കോണ്‍2019ല്‍ പ്രീമിയം ഉല്‍പ്പന്നങ്ങളുമായി ഷെല്‍ ലൂബ്രിക്കന്റ്‌സ്

കൊച്ചി : ഫിനിഷ്ഡ് ലൂബ്രിക്കന്റ് വിപണിയിലെ ആഗോള കമ്പനിയായ ഷെല്‍ ലൂബ്രിക്കന്റ്‌സ് അവരുടെ ഫ്‌ളാഗ്ഷിപ്പ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും പത്താമത് എക്‌സ്‌കോണ്‍ ഇന്ത്യ 2019 ല്‍ പ്രദര്‍ശിപ്പിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിര്‍മ്മാണ ഉപകരണ, നിര്‍മ്മാണ സാങ്കേതികവിദ്യാ ട്രേഡ് ഫെയറാണ് എക്‌സ്‌കോണ്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശരിയായ ലൂബ്രിക്കന്റിന് ഉപകരണങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിച്ചും പ്രവര്‍ത്തനസമയം കുറച്ചും നിര്‍മ്മാണ മേഖലയില്‍ ഗണ്യമായ ലാഭം നേടിത്തരാനാകുമെന്ന് ഷെല്‍ ഉറച്ചു വിശ്വസിക്കുന്നു. ബെംഗലുരു ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ ഡിസംബര്‍ 10 മുതല്‍ 14 വരെ നടന്ന പ്രദര്‍ശനത്തില്‍ കമ്പനിയുടെ ഡിസ്‌പ്ലേയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ടെല്ലസ്, റിമുല, സ്പിറാക്‌സ്, ഗാഡസ് റേഞ്ചുകളിലുള്ള ഫ്‌ളാഗ്ഷിപ് ഉല്‍പ്പന്നങ്ങളാണ് പ്രധാനമായും അവതരിപ്പിച്ചത്. ഊര്‍ജ്ജ കാര്യക്ഷമതയുള്ള പ്രീമിയം ലൂബ്രിക്കന്റുകളായ ഷെല്‍ ടെല്ലസ് എസ്4, റിമുല ആര്‍5, സ്പിറാക്‌സ് എസ്6, ഗാഡസ് എസ്3 എന്നിവയുള്‍പ്പെടെ പ്രദര്‍ശനത്തിനുണ്ടായിരുന്നു.സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ നിര്‍മ്മാണ ഉപകരണ പ്രദര്‍ശനമായ എക്‌സ്‌കോണ്‍2019 ല്‍ 250 ലധികം പ്രദര്‍ശകരും 50,000 ബിസിനസ് സന്ദര്‍ശകരും പങ്കെടുത്തു.

നിര്‍മ്മാണ മേഖലയിലെ വെല്ലുവിളികളും അവസരങ്ങളും മികച്ച രീതികളും മനസ്സിലാക്കുന്നതിനുള്ള ഏറ്റവും നല്ല വേദിയാണിത്.നിര്‍മ്മാണ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായികളുടെയും വിദഗ്ധരുടെയും ഒത്തുചേരലാണിത്. മറ്റു പ്രധാന പങ്കാളികളുമായി ഞങ്ങളുടെ അറിവും നെറ്റ് വര്‍ക്കും വര്‍ധിപ്പിക്കുന്നതിന് ഇത് അവസരം നല്‍കുന്നു. പങ്കാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും അസാധാരണ സേവനം നല്‍കിക്കൊണ്ടുള്ള വളര്‍ച്ചയിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും   ഷെല്‍ ലൂബ്രിക്കന്റ്‌സ് ഇന്ത്യ ചീഫ് ടെക്‌നോളജി ഓഫീസര്‍ പ്രവീണ്‍ നാഗ്പാല്‍ പറഞ്ഞു.

English summary
Shell Lubricants with Exxon 2019 premium products
topbanner

More News from this section

Subscribe by Email