Wednesday October 16th, 2019 - 5:45:pm
topbanner

സാമ്പത്തിക മാന്ദ്യം അതിരൂക്ഷം : റിയൽ എസ്‌റ്റേറ്റ് മേഖല തകർന്നു

NewsDesk
സാമ്പത്തിക മാന്ദ്യം അതിരൂക്ഷം : റിയൽ എസ്‌റ്റേറ്റ് മേഖല തകർന്നു

കണ്ണൂർ: കടുത്ത സാമ്പത്തിക മാന്ദ്യം റിയൽ എസ്റ്റേറ്റ് മേഖലയെ തകർത്തു തരിപ്പണമാക്കി. സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫിസുകളിൽ ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞ വർഷം നടന്നതിന്റെ പകുതി മാത്രമേ നടക്കുന്നുള്ളുവെന്നാണ് ഔദ്യോഗിക വിവരം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുദ്രപത്രവിൽപനയും രജിസ്ട്രേഷൻ ഫീസുമടക്കം സർക്കാരിന് പ്രതിദിനം കോടികളുടെ നഷ്ടമാണ് ഇതു കാരണം സംഭവിക്കുന്നത്. മോദി സർക്കാർ നടപ്പിലാക്കിയ നോട്ടു നിരോധനമാണ് ഭൂമി കച്ചവട രംഗത്ത് വൻ പ്രതിസന്ധി സൃഷ്ടിച്ചത്. പൊതുവെ ചലനാത്മകമായ റിയൽ എസ്‌റ്റേറ്റ് മേഖല ഇതോടെ നിശ്ചലമാകാൻ തുടങ്ങി.

കണ്ണൂർ വിമാനതാവളത്തിന്റെ പരിസര പഞ്ചായത്തുകളിൽ നേരത്തെ പൊന്നും വിലയ്ക്കു വിറ്റുകൊണ്ടിരുന്ന ഭൂമി പോലും വാങ്ങാനാളില്ലാതായി. ബാങ്കിങ് മേഖലകളിൽ സാമ്പത്തിക ക്രയവിക്രയങ്ങളിലുണ്ടായ കർശന നിരീക്ഷണവും നോട്ടു നിരോധനത്തിനു ശേഷം വന്ന ജി.എസ്.ടി.യും റിയൽ എസ്റ്റേറ്റ് മേഖലയെ പാടെ തകർത്തുവെന്നാണ് റിയൽ എസ്‌റ്റേറ്റ് ഏജന്റസ് അസോസിയേഷൻ നേതാക്കൾ പറയുന്നത്.

ഭൂമി കച്ചവടം നടക്കാത്തത് ആധാരമെഴുത്തുകാരെയും നിർമാണ മേഖലയെയും പ്രതികൂലമായി ബാധിച്ചു.ഈ മേഖലയിൽ ജോലി ചെയ്യുന്നതു തു ച ഛ വരുമാനക്കാർക്ക് ജോലി നഷ്ടപ്പെട്ടു.ബാങ്കുകളിലും പണം വായ്പയെടുക്കാനാളില്ലാതെ കെട്ടിക്കിടക്കുകയാണെന്ന് ബാങ്ക് അധികൃതർ പറയുന്നു.

സഹകരണ മേഖലയിലാണ് പ്രതിസന്ധി രൂക്ഷം. വായ്പയും നിക്ഷേപവും മന്ദീഭവിച്ചതു കാരണം പിടിച്ചു നിൽക്കാനായി പുതുവഴികൾ തേടുകയാണ് സഹകരണ ബാങ്കുകൾ ചെറുകിട വാഹന വിൽപ്പന ഷോറൂമുകൾ, വ്യവസായ സംരഭങ്ങൾ, ടൈൽസ്, ഗ്രാനേറ്റ് വിൽപ്പനശാലകൾ, ഇലക്ട്രിക് വിൽപന സാധനങ്ങൾ, തുടങ്ങി പെട്ടി പീടികകൾ വരെ അടച്ചു പൂട്ടി കൊണ്ടിരിക്കുന്നത് വരാൻ പോകുന്ന കടുത്ത മാന്ദ്യത്തിന്റെ സൂചനയാണ് നൽകുന്നത് '

English summary
Recession: Real estate sector collapses
topbanner

More News from this section

Subscribe by Email