Thursday September 24th, 2020 - 12:26:am

ആര്‍.ബി.ഐ.യുടെ പുതിയ പേമെന്റ് സംവിധാനം: ലൈസന്‍സ് സ്വന്തമാക്കാന്‍ പ്രമുഖരുടെ തിരക്ക്

Raji E R
 ആര്‍.ബി.ഐ.യുടെ പുതിയ പേമെന്റ് സംവിധാനം: ലൈസന്‍സ് സ്വന്തമാക്കാന്‍ പ്രമുഖരുടെ തിരക്ക്

മുംബൈ: നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷനോട് (എന്‍.പി.സി.ഐ) മത്സരിക്കാന്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പുതിയ പേമെന്റ്സ് സംവിധാനത്തിനുള്ള ലൈസന്‍സ് നേടാന്‍ പ്രമുഖ കമ്പനികളുടെ തിരക്ക്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പേ.ടി.എം, ഓഹരി വിപണികളായ ബി.എസ്.ഇ., എന്‍.എസ്.ഇ എന്നിവ ഇതിനകം താത്പര്യമറിയിച്ചിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിലവില്‍ എന്‍.പി.സി.ഐയ്ക്കാണ് രാജ്യത്തെ റീട്ടെയില്‍ പേമെന്റുകളുടെ നിയന്ത്രണം. റീട്ടെയില്‍ പേമെന്റ് മൂല്യത്തിന്റെ 60 ശതമാനം കൈയാളുന്നുണ്ടെങ്കിലും, ലാഭേച്ഛയില്ലാതെയാണ് പ്രവര്‍ത്തനം. പേമെന്റ് രംഗത്ത് പുതിയ കണ്ടെത്തലുകള്‍ക്ക് വഴിയൊരുക്കുക, ലാഭേച്ഛയോടെയുള്ള മത്സരം പ്രോത്സാഹിപ്പിക്കുക, പഴുതുകള്‍ കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ സംരംഭം വഴി റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം.

500 കോടി രൂപയായിരിക്കും പുതിയ സംരംഭത്തിലെ കുറഞ്ഞ മൂലധന നിക്ഷേപം. എന്നാല്‍, പ്രമോട്ടര്‍ക്കോ പ്രമോട്ടര്‍ ഗ്രൂപ്പിനോ പരമാവധി 40 ശതമാനം ഓഹരികളേ കൈവശം വയ്ക്കാനാകൂ. ലൈസന്‍സ് നേടാന്‍ പേമെന്റ് രംഗത്ത് സേവനദാതാവായോ ടെക്നോളജി പാര്‍ട്ണര്‍ ആയോ മൂന്നുവര്‍ഷത്തെ പരിചയവും നിര്‍ബന്ധമാണ്. നിയമാനുസൃതമായ വിദേശ നിക്ഷേപവും അനുവദിക്കും.

നിലവില്‍ എ.ടി.എം., റൂപേ കാര്‍ഡ്, ചെക്കുകള്‍ യു.പി.ഐ., ഐ.എം.പി.എസ് തുടങ്ങിയവയുടെ നിയന്ത്രണം എന്‍.പി.സി.ഐയ്ക്കാണ്. ഇവയ്ക്കെല്ലാം ബദലായി കൂടുതല്‍ സുരക്ഷിതമായ പേമെന്റ് സംവിധാനം ഒരുക്കുകയാണ് പുതിയ പേമെന്റ് സംരംഭത്തിന്റെ ദൗത്യം.

Read more topics: RBI , license, new payment
English summary
RBI's new payment mechanism: rush to get license
topbanner

More News from this section

Subscribe by Email