Saturday January 29th, 2022 - 10:28:am

മലബാര്‍ഗോള്‍ഡ്& ഡയമണ്ട്‌സിനെ തകര്‍ക്കാന്‍ ആസൂത്രിത ഗൂഢാലോചന

NewsDesk
മലബാര്‍ഗോള്‍ഡ്& ഡയമണ്ട്‌സിനെ തകര്‍ക്കാന്‍  ആസൂത്രിത ഗൂഢാലോചന

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ജ്വലറിശൃംഖലകളിലൊന്നായമലബാര്‍ഗോള്‍ഡ്& ഡയമണ്ട്‌സിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ആസൂത്രിതമായഗൂഢാലോചന അരങ്ങേറുന്നു. ആഗോള തലത്തില്‍വിശ്വാസ്യത നേടിയ ഈ ബ്രാന്റിനെതിരെയുള്ള കുല്‍സിത പ്രചരണങ്ങള്‍ക്കെതിരെ കരുതിയിരിക്കാന്‍ കമ്പനി തങ്ങളുടെ ഇടപാടുകാരോടും നിക്ഷേപ പങ്കാളികളോടും പൊതു ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പാകിസ്ഥാന്റെദേശീയ പതാക ആലേഖനം ചെയ്ത കേക്ക് മുറിച്ച്മലബാര്‍ഗോള്‍ഡ്& ഡയമണ്ട്‌സ് പാക് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു എന്നാണ്‌സോഷ്യല്‍മീഡിയകള്‍ പ്രചരിക്കുന്ന വ്യാജ ചിത്രം പറയുന്നത്. മിഡില്‍ ഈസ്റ്റില്‍ സാന്നിധ്യമുള്ള ഒരു മണിഎക്‌സേഞ്ച് കമ്പനി നടത്തിയ പരിപാടിയുടെചിത്രമാണ്മലബാര്‍ഗോള്‍ഡ്& ഡയമണ്ട്‌സിന്റേതെന്ന വ്യാജേന പ്രചരിപ്പിക്കുന്നത്. പ്രസ്തുത കമ്പനിയുടെലോഗോചിത്രത്തില്‍വ്യക്തമായികാണുകയുംചെയാം.

സത്യം ഇതായിരിക്കെ, ഈ ചിത്രവുംമലബാര്‍ഗോള്‍ഡ്& ഡയമണ്ട്‌സിന്റെ പേരുംചേര്‍ത്ത് അസത്യ പ്രചരണം നടത്തുന്നത് തികച്ചും ആക്ഷേപാര്‍ഹമാണ്. യാഥാര്‍ത്ഥ്യങ്ങള്‍ വേണ്ടത്ര പരിശോധിക്കാതെചില പ്രാദേശിക സംഘങ്ങള്‍ ഈ ചിത്രം കണ്ട് മലബാര്‍ഗോള്‍ഡ്& ഡയമണ്ട്‌സിനെതിരായി പ്രക്ഷോഭത്തിനു മുതിരുകയുമുണ്ടായി.

പാകിസ്ഥാന്‍ സ്വാതന്ത്ര്യ ദിനം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രവുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്ന്മലബാര്‍ഗോള്‍ഡ്& ഡയമണ്ട്‌സ് അധികൃതര്‍ അറിയിച്ചു. മലബാര്‍ഗോള്‍ഡ്& ഡയമണ്ട്‌സിനെ തകര്‍ക്കാന്‍ ചിലര്‍ ബിസിനസ്ശത്രുത മൂലം നടത്തിയ ഗൂഢലോചനയുടെ ഫലമാണിത്.

ഇന്ത്യന്‍ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ഭാരതീയ സ്ഥാപനമാണ്മലബാര്‍ഗോള്‍ഡ്& ഡയമണ്ട്‌സ്. 1993-ല്‍ എളിയ നിലയില്‍കോഴിക്കോട് ആരംഭിച്ച ഈ പ്രസ്ഥാനം ഇന്ന് 9 രാജ്യങ്ങളിലായി 156 ഷോറൂമുകളും 8,000-ത്തിലധികം ജീവനക്കാരുമായി പടര്‍ന്ന് പന്തലിച്ചു കഴിഞ്ഞു.

വിവിധജാതി, മത, പ്രാദേശിക വിഭാഗങ്ങളില്‍ നിന്നായി 2,000-ത്തോളം നിക്ഷേപകരാണ് ഈ കമ്പനിയില്‍, ഇവരില്‍ 400 ഓളം പേര്‍ കമ്പനിക്കുള്ളില്‍ തന്നെ ജോലിചെയ്യുന്നവരാണ്. ഇവരുടെയെല്ലാം ജീവിതാശ്രയമായമലബാര്‍ഗോള്‍ഡ്& ഡയമണ്ട്‌സിനെ അകാരണമായികരിവാരിത്തേയ്ക്കാനുള്ള ശ്രമം ഏതു ഭാഗത്തു നിന്നായാലും അനുവദിക്കാവുന്നതല്ല.

വിവിധസംസ്ഥാന സര്‍ക്കാരുകളുമായിചേര്‍ന്ന് സോഷ്യല്‍റെസ്‌പോണ്‍സിബിലിറ്റി സംരംഭങ്ങളിലൂടെ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതത്തില്‍സാര്‍ത്ഥകമായി ഇടപെടുന്നുണ്ട്മലബാര്‍ഗോള്‍ഡ്& ഡയമണ്ട്‌സ്. തങ്ങളുടെഎല്ലാ പ്രവര്‍ത്തനങ്ങളിലും ഉയര്‍ന്ന സുതാര്യതയും സത്യസന്ധതയും പുലര്‍ത്തുന്ന മലബാര്‍ഗോള്‍ഡ്&ഡയമണ്ട്‌സിനെക്കുറിച്ചള്ള അസത്യപ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

സരിത വിളിക്കാറുണ്ടോ: അബ്ദുള്ളക്കുട്ടിയുടെ മറുപടി വൈറലാകുന്നു

സിനിമാക്കാര്‍ക്ക് ദാമ്പത്യം വാഴില്ലെ?

പതിനാലു സെക്കന്‍ഡ് നോട്ടം: സദാരാച വാദികള്‍ക്ക് മറുപടിയുമായി യുവ എഴുത്തുകാരി

Read more topics: Malabar Gold, jewellery, brands,
English summary
Malabar Gold & Diamonds is one of the World's top 5 jewellery brands, with significant presence in India and GCC area
topbanner

More News from this section

Subscribe by Email