Thursday August 13th, 2020 - 10:46:pm

ക്രിസ്മസിന് മെഗാ ഓഫറുകളും ഇളവുകളുമായി കല്യാൺ ജൂവലേഴ്സ് : പണിക്കൂലിയിൽ 30 ശതമാനം വരെ ഇളവ്

princy
ക്രിസ്മസിന് മെഗാ ഓഫറുകളും ഇളവുകളുമായി കല്യാൺ ജൂവലേഴ്സ് : പണിക്കൂലിയിൽ 30 ശതമാനം വരെ ഇളവ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് ക്രിസ്മസ് കാലത്ത് ആകർഷകമായ സമ്മാനങ്ങളും ഇളവുകളും നല്കുന്നു. പതിനയ്യായിരം രൂപയ്ക്കു മുകളിൽ ആഭരണങ്ങൾ വാങ്ങുന്നവർക്ക് ഉറപ്പായ സമ്മാനങ്ങളും പണിക്കൂലിയിൽ 30 ശതമാനം വരെ ഇളവും ലഭിക്കും. സമ്മാനമായി ഹോം അപ്ലയൻസുകൾ, മൊബൈൽ ഫോണുകൾ എന്നിവ മുതൽ കൂടുതൽ തുകയ്ക്ക് ആഭരണങ്ങൾ വാങ്ങുന്നവർക്ക് ബംപർ സമ്മാനമായി റഫ്രിജറേറ്ററുകളും ടെലിവിഷനുകളും ലഭിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Kalyan Jewelers with mega offers and discounts for Christmasക്രിസ്മസ് കാലത്ത് ആഭരണങ്ങൾക്ക് മൂന്നു ശതമാനം മുതൽ ആയിരിക്കും പണിക്കൂലി തുടങ്ങുക. കേരളത്തിലെ കല്യാൺ ജൂവലേഴ്സ് ഷോറൂമുകളിൽ2020 ജനുവരി 31 വരെയായിരിക്കും ക്രിസ്മസ് ഒാഫർ കാലാവധി.പരസ്പരം സമ്മാനങ്ങൾ കൈമാറുന്ന ക്രിസ്മസ് കാലത്ത് ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് പരമാവധി നേട്ടം നൽകുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.

ഇതോടൊപ്പം മാർച്ച് വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ഒട്ടേറെ സ്ഥലങ്ങളിൽ വിവാഹനാളുകളാണ്. ഇതുകൂടി മനസിൽ കണ്ടാണ് ഒട്ടേറെ ഇളവുകളും സമ്മാനങ്ങളും നല്കുന്നത്. ഇൗ സവിശേഷമായ മൾട്ടി-ഒാഫർ ക്രിസ്മസ്, വിവാഹ ഷോപ്പിംഗ് നടത്തുന്നവർക്ക് പ്രയോജനകരമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കൂടാതെ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ കല്യാണിന്റെ നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രത്തിന്റെ പ്രയോജനങ്ങളും ലഭിക്കും.

വിശ്വസ്തരായ ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കുക എന്ന ബ്രാൻഡിന്റെ പ്രതിബദ്ധതയുടെ ഭാഗമാണിത്. കല്യാൺ ജൂവലേഴ്സിന്റെ സ്വർണാഭരണങ്ങൾ ഒട്ടേറെ ശുദ്ധി പരിശോധനകൾക്ക് വിധേയമാകുന്നവയും എല്ലാം ബി ഐ എസ് ഹാൾമാർക്ക് ചെയ്തവയുമാണ്. നാല്തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കൾക്ക് ഇൻവോയ്സിൽ നല്കിയിരിക്കുന്ന പരിശുദ്ധിയുടെ മൂല്യം വിൽപ്പനയിലും കൈമാറ്റത്തിലും ലഭിക്കും. കൂടാതെ ആഭരണങ്ങൾക്ക് കല്യാൺ ബ്രാൻഡിന്റെ ഷോറൂമുകളിൽ ജീവിതകാലം മുഴുവൻ സൗജന്യമായി മെയിന്റനൻസ് നടത്തുന്നതിനും സാധിക്കും.

കമ്മലുകൾ, വളകൾ, നെക്ലേസുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന നവീനവും പരമ്പരാഗതവുമായ ആഭരണ രൂപകൽപ്പനകളാണ് കല്യാൺ ജൂവലേഴ്സ് ഉപയോക്താക്കൾക്കായി അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽനിന്നും തെരഞ്ഞെടുത്ത കല്യാൺ ജൂവലേഴ്സിന്റെ സവിശേഷവും ജനപ്രിയവുമായ ബൈ്രഡൽ ആഭരണശേഖരമായ മുഹൂർത്ത്,പോൾക്കി ആഭരണശേഖരമായ തേജസ്വി, കരവിരുതാൽ തീർത്ത പരമ്പരാഗത ആഭരണങ്ങളായ മുദ്ര, ടെംപിൾ ആഭരണങ്ങളായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ,സോളിറ്റയർ പോലെയുള്ള ഡയമണ്ട് ആഭരണമായ സിയാ, അൺകട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ട് ആഭരണശേഖരമായ അപൂർവ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളായ ഹീര,പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളായ രംഗ് തുടങ്ങിയ ശേഖരങ്ങളിൽനിന്ന് ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

English summary
Kalyan Jewelers with mega offers and discounts for Christmas
topbanner

More News from this section

Subscribe by Email