Monday January 27th, 2020 - 11:18:pm
topbanner

വെബ്സൈറ്റ് ട്രാഫിക് വളർച്ചാനിരക്കിൽ കല്യാൺ ജൂവലേഴ്സ് ഒന്നാമത്

princy
വെബ്സൈറ്റ് ട്രാഫിക് വളർച്ചാനിരക്കിൽ കല്യാൺ ജൂവലേഴ്സ് ഒന്നാമത്

കൊച്ചി: കല്യാൺ ജൂവലേഴ്സ് വെബ്സൈറ്റ് ട്രാഫിക്കിൽ മുൻവർഷത്തേക്കാൾ 189 ശതമാനം വളർച്ച രേഖപ്പെടുത്തി. ഏറ്റവുമധികം വെബ്സൈറ്റ് ട്രാഫിക്കുള്ള ഇന്ത്യയിലെമൂന്ന് ആഭരണ ബ്രാൻഡുകളിൽ ഒന്നാണ് കല്യാൺ. ഓൺലൈൻ വിസിബിലിറ്റി മാനേജ്മെന്റ് പ്ലാറ്റ്ഫോമായ എസ്ഇഎംറഷ് നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്.വെബ്സൈറ്റ് ട്രാഫിക്കിൽ മുൻവർഷത്തേക്കാൾ ശരാശരി 189 ശതമാനം വളർച്ച നേടിയ കല്യാൺ ജൂവലേഴ്സ് ഡിജിറ്റൽ സാന്നിദ്ധ്യം ശക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2019 ജനുവരി മുതൽ ഒാഗസ്റ്റ് വരെയുള്ള കാലയളവിൽ ശരാശരി 702,791 വെബ്സൈറ്റ് വോളിയമാണ്കല്യാൺ വെബ്സൈറ്റ് നേടിയത്.ഡിജിറ്റൽ പ്ലാറ്റ്ഫോമിനുവേണ്ടി മാർക്കറ്റിംഗ്, പരസ്യ ബജറ്റ് കല്യാൺ ജൂവലേഴ്സ് തുടർച്ചയായി വർദ്ധിപ്പിച്ചു വരികയായിരുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ്രംഗത്ത് നടത്തിയ മുതൽമുടക്ക് ഫലം കാണിച്ചുതുടങ്ങിയെന്ന് കല്യാൺ ജൂവലേഴ്സ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.

ട്രെൻഡുകളെക്കുറിച്ച് തികഞ്ഞ അറിവുള്ള, സാങ്കേതികവിദ്യകളിൽ അവഗാഹമുള്ള അടുത്ത തലമുറ മില്ലേനിയൽ ഉപയോക്താക്കളിലേയ്ക്ക് എത്താനാണ് ശ്രമിക്കുന്നത്. ഇതിനായി അവരെ സ്വാധീനിക്കുകയും പർച്ചേസ് തീരുമാനമെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നതിന് അവരിലേക്ക് എത്തിപ്പെടുന്ന പ്ലാറ്റ്ഫോമുകൾഉപയോഗിക്കണം. ഞങ്ങളുടെ ഡിജിറ്റൽ സ്ട്രാറ്റജി മില്ലേനിയൽ തലമുറയോട്അവരുടെ ഭാഷയിലും ശൈലിയിലും സംസാരിക്കാനും അവർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഡിജിറ്റൽ അനുഭവം നല്കാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടി
ച്ചേർത്തു.

കല്യാൺ ജൂവലേഴ്സിന്റെ പുരോഗതി വിലയിരുത്തുന്നതിൽ സന്തോഷമുണ്ടെന്നും വിപണിയിൽ ആരോഗ്യകരമായ മത്സരം നിലനിർത്താനും ഗുണമേന്മയ്ക്ക് മുൻതൂക്കം നല്കാനും കല്യാണിന് സാധിച്ചുവെന്നും എസ്ഇഎം കമ്യൂണിക്കേഷൻസ് മേധാവിഫെർണാൻഡോ അംഗുലോ പറഞ്ഞു.ഉത്സവകാലത്തിനായി കല്യാൺ ജൂവലേഴ്സ് പുതിയ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുകയാണ്. ദസറ, ദുർഗാ പൂജ, ദീപാവലി എന്നീ ആഘോഷവേളകൾ വരാനിരിക്കെ സമഗ്രമായ പ്രചാരണപരിപാടികളാണ് ലക്ഷ്യമിടുന്നത്.

ദക്ഷിണേന്ത്യയിൽ പ്രാദേശിക ബ്രാൻഡ് അംബാസിഡർമാരായ പ്രഭു, നാഗാർജുന, ശിവരാജ് കുമാർ, മഞ്ജു വാര്യർ തുടങ്ങിയ താരനിരയായിരിക്കും അണിനിരക്കുക.ദക്ഷിണേന്ത്യയ്ക്കു പുറത്ത് ഒന്നിലധികം താരങ്ങൾ ഉൾക്കൊള്ളുന്ന പ്രചാരണ പരിപാടിയിൽ ആഗോള അംബാസഡർമാരായ അമിതാഭ് ബച്ചൻ, കത്രീന കൈഫ് എന്നിവർക്കൊപ്പം ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, വെസ്റ്റ് ബംഗാൾ, എന്നിവിടങ്ങളിലെ താരങ്ങളായ വാമിഖ ഗാബി, കിഞ്ചാൾ രാജ്പ്രിയ, പൂജ സാവന്ത്, റിതാഭാരി ചക്രബർത്തി എന്നിവരും അണിചേരും.

വിവിധ ചാനലുകളിലൂടെ ബ്രാൻഡിന്റെ സന്ദേശം എല്ലാവരിലേയ്ക്കും എത്തുന്നതിനാണ് കല്യാൺശ്രമിക്കുന്നത്. ഡിജിറ്റൽ രംഗത്ത് ഒരിക്കൽകൂടിശക്തമായ സാന്നിദ്ധ്യമാകുമ്പോൾ ഈ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട മാസത്തെ കല്യാണിന്റെ ഡിജിറ്റൽ റീച്ച് മുൻവർഷങ്ങളെ മറികടന്നാൽ അത്ഭുതപ്പെടേണ്ടതില്ല.

 

English summary
Kalyan Jewelers tops website traffic growth rate
topbanner

More News from this section

Subscribe by Email