Wednesday November 13th, 2019 - 2:41:pm
topbanner

ദീപാവലി ഓഫറുമായി ജിയോ : 699 രൂപക്ക് ജിയോ ഫോൺ സ്വന്തമാക്കാം

princy
ദീപാവലി ഓഫറുമായി ജിയോ : 699 രൂപക്ക് ജിയോ ഫോൺ സ്വന്തമാക്കാം

കൊച്ചി: ദസ്സറ, ദീപാവലി ഉത്സവകാല ഓഫറായി ജിയോ ഫോൺ 699 രൂപയ്ക്ക് ലഭ്യമാകും. നേരത്തെ 1500 രൂപയ്ക്കു നൽകിവന്ന ഫോണാണ് 699 രൂപ നിരക്കിൽ ജിയോ ഇപ്പോൾ ലഭ്യമാക്കുന്നത്. പകരം പഴയ ഫോൺ എക്സ്ചേഞ്ച് ആവശ്യമില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

2 ജി ഫോണുകൾ ഉപയോഗിക്കുന്നവർക്ക് അതിലും താന്ന വിലയിൽ ജിയോ ഫോൺ ലഭ്യമാക്കുന്നതുവഴി ഇന്ത്യയിലെ ഓരോ പൗരനും ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുകയാണ് ജിയോ ലക്ഷ്യമിടുന്നത്.

ഉത്സവകാല സൗജന്യമായി ആദ്യത്തെ 7 റീച്ചാർജിന് 99 രൂപയുടെ അധിക ഡേറ്റ കൂടി ലഭ്യമാകും. ദസ്സറ മുതൽ ദീപാവലി വരെയുള്ള കാലയളവിലാണ് ഈ സൗജന്യങ്ങൾ ജിയോ ലഭ്യമാക്കുന്നത്.ജിയോ ഫോൺ ദീപാവലി ഓഫർ വഴി ഓരോ ഇന്ത്യക്കാരനെയും ഡിജിറ്റൽ വിപ്ലവത്തിൻറെ ഭാഗമാകാനും അതിന്റെ ഫലങ്ങൾ അനുഭവിക്കാനും പ്രാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് റിലയൻസ് ഇന്ത്യ ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.

 

Read more topics: India, Jio phone, offer,
English summary
Jio phone available for Rs 699
topbanner

More News from this section

Subscribe by Email