മുംബൈ: ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുടെ അറ്റാദായം 2020 ജനുവരി-മാര്‍ച്ച് കാലയളവില്‍ 177.5 ശതമാനം കുതിച്ചുയര്‍ന്ന് 2,331 കോടി രൂപയിലെത്തി. ഒരു ദിവസം ശരാശരി 25.90 കോടി രൂപ ലാഭം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
വരുമാനം 14,835 കോടി രൂപയായി.
അതേ സമയം മാതൃകമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 38.7 ശതമാനം ഇടിഞ്ഞ് 6,348 കോടി രൂപയായി.കഴിഞ്ഞദിവസം പ്രഖ്യാപിച്ച അവസാന പാദ ഫലങ്ങളില്‍ ജിയോയുടെ മികവിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പിടിച്ചു നിന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ അവകാശ ഓഹരി വില്‍പ്പനയ്ക്കും ഡയറക്ടര്‍ ബോര്‍ഡ് പച്ചക്കൊടി കാട്ടി. 53,125 കോടിയുടേതാണ് അവകാശ ഓഹരി വില്‍പ്പന. 1:15 അനുപാതത്തിലുള്ള അവകാശ ഓഹരി വില്‍പ്പനയില്‍ 1,257 രൂപ നിരക്കിലാണ് ഓഹരികള്‍ ലഭ്യമാക്കുന്നത്.ഇതിനിടെ കോവിഡ് പശ്ചാത്തലത്തില്‍ ശമ്ബളം ഉപേക്ഷിക്കുന്നതായി ചെയര്മാന് മുകേഷ് അംബാനി പ്രഖ്യാപിച്ചു.