Friday August 7th, 2020 - 12:50:am

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഒരു ശതമാനത്തിന് താഴെയായിരിക്കുമെന്ന് വിദഗ്ധര്‍

Raji E R
 ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഒരു ശതമാനത്തിന് താഴെയായിരിക്കുമെന്ന് വിദഗ്ധര്‍

മുംബൈ: ഇന്ത്യയില്‍ കൊവിഡ് തിരിച്ചടിയെ മറികടന്ന് മുന്നേറ്റം സൃഷ്ടിക്കുക കാര്‍ഷിക മേഖല മാത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച കേന്ദ്രസര്‍ക്കാരാണ് ഇതിന്റെ സൂചന നല്‍കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മഹാമാരിയെ തുടര്‍ന്ന് സാമ്പത്തിക രംഗത്തുണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഒരു ശതമാനത്തിന് താഴെയായിരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇക്കുറി മണ്‍സൂണ്‍ കാലത്ത് സാധാരണ ലഭിക്കുന്ന മഴ ലഭിക്കും. ഇതോടെ കാര്‍ഷിക മേഖല നേരിടുന്ന 70 ശതമാനത്തോളം പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന് കരുതുന്നു. ലോക്ക് ഡൗണ്‍ നിലവിലുണ്ടെങ്കിലും വേനല്‍ക്കാല വിളവെടുപ്പില്‍ 38 ശതമാനം ഉയര്‍ച്ചയുണ്ടാകുമെന്ന് കരുതുന്നു. 2019-20 വര്‍ഷത്തിലെ കാര്‍ഷിക വളര്‍ച്ച 3.7 ശതമാനമായിരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്.

ഇത്തവണ ഖാരിഫ് വിളവെടുപ്പ് മികച്ചതായാല്‍ കാര്‍ഷിക മേഖലയില്‍ നിന്ന് 2020-21 കാലത്തേക്ക് 298.3 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കാമെന്ന കണക്കുകൂട്ടല്‍ ലക്ഷ്യം കാണുമെന്നും വിശ്വസിക്കപ്പെടുന്നുണ്ട്

English summary
Experts predict India's growth rate to be below 1%
topbanner

More News from this section

Subscribe by Email