സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞു. പവന് 33600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4200 രൂപയാണ് ഇന്നത്തെ നിരക്ക്. കൊറോണ വൈറസ് പ്രതിസന്ധികള്‍ക്കിടയില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെയും മറ്റും സ്വര്‍ണം ആഭരണമായി വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
എംസിഎക്സില്‍ ജൂണ്‍ സ്വര്‍ണ്ണ ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.7 ശതമാനം ഉയര്‍ന്ന് 45,830 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ 10 ഗ്രാമിന് 650 രൂപ നേട്ടമുണ്ടായിരുന്നു. ജൂലൈ സില്‍വര്‍ ഫ്യൂച്ചേഴ്സ് 0.44 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 41,780 രൂപയായി. ആഭ്യന്തര സ്വര്‍ണ്ണ വില കഴിഞ്ഞ രണ്ട് ദിവസമായി ഉയര്‍ന്നു. രൂപയുടെ പെട്ടെന്നുള്ള ഇടിവ് ഇന്ന് സ്വര്‍ണ വിലയെ പിന്തുണച്ചിട്ടുണ്ട്. അതിനാല്‍ സ്വര്‍ണത്തിന്റെ നിക്ഷേപ ആവശ്യം ഉയരാന്‍ സാധ്യതയുണ്ട്.
വിദേശ വിപണികളില്‍ ഇന്ന് സ്വര്‍ണ വില 0.3 ശതമാനം ഉയര്‍ന്ന് 1,705.57 ഡോളറിലെത്തി. ആഭ്യന്തര ഓഹരികളിലെ വന്‍ വില്‍പ്പനയ്ക്കിടയില്‍ രൂപ ഇന്ന് യുഎസ് ഡോളറിനെതിരെ 75.80 ലേക്ക് ഇടിഞ്ഞു.
യുഎസ്-ചൈന തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളും ആഗോള സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകളും നിക്ഷേപകരെ സ്വാധീനിക്കുന്നതാണ് വിപണികളിലെ വില്‍പ്പനയ്ക്ക് കാരണം.
ദുര്‍ബലമായ സാമ്പത്തിക ഡാറ്റ വൈറസ് ബാധയുടെ പ്രതികൂല പ്രത്യാഘാതത്തെ ഉയര്‍ത്തിക്കാട്ടുന്നുവെന്ന് കൊട്ടക് സെക്യൂരിറ്റീസ് വ്യക്തമാക്കി.
എസ്പിഡിആര്‍ ഇടിഎഫിന്റെ സ്വര്‍ണ്ണ ഹോള്‍ഡിംഗ് 11.4 ടണ്‍ ഉയര്‍ന്ന് 1067.9 ടണ്ണായി. 2013 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.