Thursday June 4th, 2020 - 7:30:pm

സ്വർണവിലയിൽ വൻ ഇടിവ് : ഒറ്റയടിയ്ക്ക് കുറഞ്ഞത് 1200 രൂപ

princy
സ്വർണവിലയിൽ വൻ  ഇടിവ് :  ഒറ്റയടിയ്ക്ക് കുറഞ്ഞത് 1200 രൂപ

കൊറോണ വൈറസിന്റെ പ്രഹരത്തിൽ സ്വർണ വിലയിലും ഇടിവ്. ഒറ്റയടിയ്ക്ക് പവന് 1200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 30600 രൂപയാണ്. 3825 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില . ഈ മാസം ആദ്യമായാണ് സ്വർണ വില പവന് 31000ന് താഴേയ്ക്ക് എത്തുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും 30600 രൂപയാണ്.   കൊറോണ വൈറസിന്റെ മഹാമാരിയായി ലോക ആരോഗ്യ സംഘടന പ്രഖ്യാപിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി വില കുത്തനെ കുറയുകയായിരുന്നു. ആഗോള ഇക്വിറ്റികളിലെ വിൽപ്പനയാണ് ഇന്ന് സ്വർണ വില കുത്തനെ കുറയാൻ കാരണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എം‌സി‌എക്‌സിലെ സിൽ‌വർ‌ ഫ്യൂച്ചറുകൾ‌ ഇന്ന്‌ കിലോഗ്രാമിന്‌ 2% അഥവാ 1,000 രൂപ കുറഞ്ഞ്‌ 43,179 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ ഇന്ത്യയിൽ സ്വർണ്ണ വില 10 ഗ്രാമിന് 1,100 രൂപ വരെ ഇടിഞ്ഞപ്പോൾ വെള്ളി കിലോഗ്രാമിന് 1,600 രൂപ കുറഞ്ഞിരുന്നു.വിവാഹാവശ്യങ്ങൾക്കും മറ്റും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസമാണ് ഇന്നത്തെ വിലയിടിവ്.

Read more topics: kerala, gold, price,
English summary
Gold price decreased
topbanner

More News from this section

Subscribe by Email