Monday September 16th, 2019 - 5:54:am
topbanner
Breaking News
jeevanam

2020ലേക്കുള്ള ഏറ്റവും കുറഞ്ഞ പരിമിതകാല നിരക്കുകള്‍ ഗോ എയര്‍ പുറത്തിറക്കി

princy
2020ലേക്കുള്ള ഏറ്റവും കുറഞ്ഞ പരിമിതകാല നിരക്കുകള്‍ ഗോ എയര്‍ പുറത്തിറക്കി

കൊച്ചി:അടുത്ത വര്‍ഷം കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള പരിമിതകാല ഓഫര്‍ ഗോ എയര്‍ എയര്‍ലൈന്‍സ് ആരംഭിച്ചു. ഇതിനായുള്ള പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. 2020 ജനുവരി 14 മുതല്‍ ജൂലൈ 31 വരെ 24 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഗോഎയറിന്റെ ആഭ്യന്തര ശൃഖലയിലൂടെയുള്ള യാത്രകള്‍ക്കാണ് പുതിയ നിരക്കുകള്‍.

ഈ മാസം 3 മുതല്‍ 8 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണീ പരിമിതകാല ഓഫര്‍ ലഭിക്കുക. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് 2220 രൂപ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.ഗോ എയര്‍ സര്‍വീസ് ആരംഭിച്ചതുമുതല്‍ ഇന്നുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണിവ. 2020 പുതുവര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഓഫര്‍ നിരക്കുകള്‍ അവസാനിക്കുന്നത് '20' എന്ന അക്കത്തിലായിരിക്കും.

അഹമ്മദാബാദ്, ബാഗ്‌ഡോഗ്ര, ബെംഗളൂരു, ഭുവനേശ്വര്‍, ചണ്ഡിഗഡ്, ചെന്നൈ, ദില്ലി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലേ, ലഖ്‌നൗ, മുംബൈ, പോര്‍ട്ട് ബ്ലയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ തുടങ്ങി 24 ഇടങ്ങളിലേക്ക് ഗോ എയര്‍ ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

ഗോഎയര്‍ പ്രതിദിനം 300 വിമാന സര്‍വീസുകള്‍ നടത്തുന്നു, കൂടാതെ ഫുക്കറ്റ്, ബാങ്കോക്ക്, മസ്‌കറ്റ്, ദുബായ്, അബുദാബി, മാലെ എന്നിവയുള്‍പ്പെടെ 6 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും സര്‍വീസുണ്ട്, ഇതു കൂടാതെ പുതിയ 2 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്‌ളൈറ്റുകള്‍ ഉടന്‍ ആരംഭിക്കും.

 

Read more topics: go air, plane, ticket
English summary
Go Air has released the lowest limited rates for 2020
topbanner

More News from this section

Subscribe by Email