Monday September 16th, 2019 - 5:51:am
topbanner
Breaking News
jeevanam

കണ്ണൂരില്‍നിന്ന് ഗോഎയറില്‍ പറക്കാം : കുറഞ്ഞ ചെലവില്‍

princy
കണ്ണൂരില്‍നിന്ന് ഗോഎയറില്‍ പറക്കാം : കുറഞ്ഞ ചെലവില്‍

കണ്ണൂര്‍:കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും അടുത്ത വര്‍ഷമാദ്യം മുതല്‍ ചുരുങ്ങിയ ചെലവില്‍ വിമാനയാത്ര വാഗ്ദാനം ചെയ്ത് ഗോഎയര്‍. ജനുവരി 14 മുതല്‍ ജൂലൈ 31 വരെയാണ് വിവിധ കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ തുകയില്‍ ഗോഎയര്‍ വിമാനയാത്ര സാധ്യമാക്കുന്നത്. ടിക്കറ്റുകള്‍ സെപ്റ്റംബര്‍ 3 മുതല്‍ 8 വരെ ഗോഎയര്‍ വെബ്‌സൈറ്റ് വഴിയോ ഏജന്‍സികള്‍ മുഖാന്തരമോ ബുക്ക് ചെയ്യാം.

യാത്ര 2020ല്‍ ആയതിനാല്‍ നിരക്കുകളെല്ലാം 20ലാണ് അവസാനിക്കുന്നത്. കണ്ണൂരില്‍നിന്ന് ബംഗലുരുവിലേക്ക് 1520 രൂപയാണു നിരക്ക്. 1920 രൂപയ്ക്കു ചെന്നൈയിലേക്കും 2320 രൂപയ്ക്ക് ഹൈദരാബാദിലേക്കും 2520 രൂപയ്ക്ക് മുംബൈയിലേക്കും പറക്കാം.

Fly to GoAir from Kannur at low costഅഹമ്മദാബാദ്, ബഗ്‌ദോഗ്ര, ബംഗലൂരു, ഭുവനേശ്വര്‍, ഛണ്ഢീഗഡ്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലെ, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, പറ്റ്‌ന, പോര്‍ട്ട് ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ എന്നീ വിമാനത്താവളങ്ങളില്‍ ഗോഎയറിന് സര്‍വിസുണ്ട്. ഫുക്കെ, ബാങ്കോക്ക്, മസ്‌ക്കറ്റ്, ദുബൈ, അബൂദബി, മാലി എന്നീ വിദേശസര്‍വിസുകളും ഉണ്ട്.

രണ്ടിടങ്ങളില്‍ക്കൂടി ഉടന്‍ ആരംഭിക്കും. ടിക്കറ്റുകള്‍ എത്രയും നേരത്തെ ബുക്ക് ചെയ്യുക എന്നതാണ് ഗോഎയര്‍ യാത്രക്കാരോട് മുന്നോട്ടുവെക്കുന്ന നിര്‍ദേശം. കാരണം വിമാന ടിക്കറ്റുകള്‍ക്ക് ഇന്നത്തെ നിരക്കായിരിക്കില്ല നാളെ. ടൂറുകളും വിവിധ യാത്രകളും ഉള്‍പ്പെടെ വളരെ നേരത്തെ പ്ലാന്‍ ചെയ്താല്‍ ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ കരസ്ഥമാക്കാം.

മാസങ്ങള്‍ക്കു മുന്‍പെ അവധി യാത്രകള്‍ ആസൂത്രണം ചെയ്യുക എന്നതിലേക്ക് ഇന്ത്യക്കാരും മാറിവരുകയാണെന്ന് ഗോഎയര്‍ മാനെജിങ് ഡയരക്റ്റര്‍ ജെ. വാദിയ പറഞ്ഞു. മുക്കാല്‍ കൊല്ലം നേരത്തെ വരെ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവരുണ്ട്. ഇക്കാര്യം മുന്നില്‍ക്കണ്ടാണ് ഗോഎയര്‍ വളരെ നേരത്തെ ഓഫറുകളോടെ ടിക്കറ്റ് ബുക്കിങ്ങിന് അവസരം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

Read more topics: Kannur, low cost, GoAir
English summary
Fly to GoAir from Kannur at low cost
topbanner

More News from this section

Subscribe by Email