Tuesday July 14th, 2020 - 5:15:am

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വാലന്റൈന്‍ ദിന സെയില്‍ 14% ഡിസ്‌കൗണ്ടില്‍

suji
 ഫ്‌ളിപ്പ്കാര്‍ട്ടിന്റെ വാലന്റൈന്‍ ദിന സെയില്‍ 14% ഡിസ്‌കൗണ്ടില്‍

പ്രേമത്തിന്റെ സുദിനത്തില്‍ ഷോപ്പിംഗ് പൊടിപൊടിക്കാന്‍ വാലന്റൈന്‍ സ്‌പെഷ്യല്‍ സെയിലുമായി ഫ്‌ളിപ്കാര്‍ട്ട്. ദി ഫ്‌ളിപ്പ്ഹാര്‍ട്ട് ഡേ സെയിലുമായാണ് ഇ കൊമേഴ്‌സ് വമ്പന്‍മാര്‍ ഫെബ്രുവരി 14ന് എത്തുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഷോപ്പിംഗിന് പുറമെ ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങളും ലഭ്യമാക്കാനാണ് ഫ്‌ളിപ്കാര്‍ട്ട് ഇക്കുറി ശ്രമിക്കുന്നത്. വസ്ത്രങ്ങള്‍, ഫൂട്‌വെയര്‍, ആക്‌സസറീസ്, സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ക്ക്, ടോയ്‌സ്, സ്‌പോര്‍ട്‌സ്, ബുക്കുകള്‍ എന്നിവയ്ക്ക് 80% വരെ ഡിസ്‌കൗണ്ട് ലഭിക്കും. 40 മുതല്‍ 80 വരെ ശതമാനം വിലക്കുറവാണ് ഫര്‍ണീച്ചര്‍, ലാപ്‌ടോപ്പ്, ക്യാമറ എന്നിവയ്ക്ക് നല്‍കുന്നത്.

ടിവിയ്ക്കും, ഹോം അപ്ലയന്‍സുകള്‍ക്കും 70 ശതമാനം വരെ ഡിസ്‌കൗണ്ടാണ് ഓഫര്‍ ചെയ്യുന്നത്. ഷിയോമിയുടെ പുതിയ റെഡ്മി നോട്ട് 5 നാളെ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംഐ സൈറ്റിലും, ഫ്‌ളിപ്കാര്‍ട്ടിലൂടെയുമാണ് സെയില്‍. ഈ ഫോണ്‍ സമ്മാനമായി നേടാനുള്ള അവസരവും ഫ്‌ളിപ്കാര്‍ട്ട് നല്‍കും.

എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഗാഡ്ജറ്റുകള്‍ക്കും, ഫോണുകള്‍ക്കും 14 ശതമാനം വിലക്കിഴിവ് ആസ്വദിക്കാം.

 

 

English summary
Flipkart to sell smartphones, gadgets at 14 per cent discount on Valentine's Day
topbanner

More News from this section

Subscribe by Email