Friday August 7th, 2020 - 1:32:am

ഫ്‌ളിപ്പ്ക്കാര്‍ട്ടിന്റെ ബിഗ് ദീപാവലി ഓഫര്‍ ഒക്ടോബര്‍ 25 ന്

NewsDesk
ഫ്‌ളിപ്പ്ക്കാര്‍ട്ടിന്റെ ബിഗ് ദീപാവലി ഓഫര്‍ ഒക്ടോബര്‍ 25 ന്

വമ്പിച്ച ഓഫറുകളോടെ ഫ്‌ളിപ്പ്ക്കാര്‍ട്ടിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ദീപാവലി സെയില്‍ ഒക്ടോബര്‍ 25 ന് ആരംഭിക്കും. നാല് ദിവസം മാത്രമുള്ള ഫെസ്റ്റിവല്‍ സെയിലില്‍ ബ്രാന്‍ഡഡ് സാധനങ്ങള്‍ വന്‍ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഫ്‌ളിപ്പ്ക്കാര്‍ട്ടിന്റെ തന്നെ ടി.വി. മറ്റ് ഹോം അപ്ലയന്‍സിന്റെ വില്‍പ്പന ഒക്ടോബര്‍ 21 മുതല്‍ തന്നെ ആരംഭിച്ചിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബിഗ് ദീപാവലി ഓഫറില്‍ സ്മാര്‍ട്ട്‌ഫോണുകളായ റെഡ് മി 3S, റെഡ് മി 3S പ്രൈം എന്നിവ 6999 രൂപ മുതല്‍ക്ക് ലഭ്യമാകും. റെഡ്മിയുടെ തന്നെ റെഡ് മി നോട്ട് 3, Mi മാക്‌സ്, Mi 5 തുടങ്ങിയ മോഡലുകള്‍ക്കും ഓഫര്‍ ലഭിക്കും. അതോടൊപ്പം സ്റ്റോക്കിന്റെ അവസാനത്തോടെ മൊബൈല്‍ഫോണുകള്‍ക്ക് എക്‌സ്‌ച്ചേഞ്ചിങ്ങ് ഓഫറുകളും ഫ്‌ളിപ്പ്ക്കാര്‍ട്ട് ഒരുക്കിയിട്ടുണ്ട്.

സാംസങ്ങിന്റെ ഗാലക്‌സി സീരീസിലുള്ള ഏറ്റവും പുതിയ മോഡലിനും പ്രത്യേക ഓഫര്‍ ബാധകമാണ്. അതോടൊപ്പം ഉപഭോക്താക്കള്‍ക്ക് ക്രാക്കേഴ്‌സ് ക്വിസ്സ് എന്ന മത്സരത്തില്‍ പങ്കെടുത്ത് ഒരുലക്ഷം രൂപയുടെ വരെ സമ്മാനം നിത്യേനെ നേടാനും സാധിക്കും. 20 വിജയികളെ വരെ ഒരു ദിവസം പ്രഖ്യാപിക്കുമെന്നാണ് ഫ്്‌ളിപ്പ്ക്കാര്‍ട്ട് അധികൃതര്‍ പറയുന്നത്.

സിറ്റി ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ 25 ശതമാനം വരെ ക്യാഷ് ബാക്ക് ഓഫറുകളുമുണ്ട്.

ഈ മാസം ആദ്യം ഫ്‌ളിപ്പ്ക്കാര്‍ട്ട് വലിയ ഓഫറുകളോടെ ബിഗ് ബില്യണ്‍ സെയില്‍ ആരംഭിച്ചിരുന്നു. സ്മാര്‍ട്ട്‌ഫോണ്‍, ഫിറ്റ്‌നസ്സ് ട്രാക്ക്‌സ്,ടി.വി. ഹെഡ്‌ഫോണ്‍, പ്യൂരിഫയര്‍ തുടങ്ങിയവയായിരുന്നു ബിഗ് ബില്യണിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

ഇപി ജയരാജനെതിരായ തേക്ക് വിവാദം; വ്യാജ വാര്‍ത്തയ്‌ക്കെതിരെ മാതൃഭൂമിയിലെ ഹര്‍ഷന്‍

വിദ്യാര്‍ത്ഥിയുമായി നൂറിലധികം തവണ ശാരീരിക ബന്ധം: അധ്യാപികയുടെ കുറ്റസമ്മതം

5 മാസം ഗര്‍ഭിണിയായ യുവതി മരിച്ച നിലയില്‍; ആശുപത്രിയിലെത്തിച്ച് ഭര്‍തൃവീട്ടുകാര്‍ മുങ്ങി

Read more topics: Flipkart, Big Diwali, Sale,
English summary
Flipkart Big Diwali Sale starts October 25
topbanner

More News from this section

Subscribe by Email