Tuesday July 14th, 2020 - 6:31:am

ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; 'ബിഗ് ബില്യണ്‍ ഡേയ്‌സു'മായി ഫ്‌ലിപ്പ്കാര്‍ട്ട്

bini
 ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; 'ബിഗ് ബില്യണ്‍ ഡേയ്‌സു'മായി ഫ്‌ലിപ്പ്കാര്‍ട്ട്

ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വന്‍ ഓഫറുകളുമായി ഫ്‌ലിപ്പ്കാര്‍ട്ട്. ഈ മാസം 29 മുതല്‍ ഒക്ടോബര്‍ നാല് വരെ ഫ്‌ലിപ്പ്കാര്‍ട്ട് 'ബിഗ് ബില്യണ്‍ ഡേയ്‌സ്' നടത്തുന്നു. മുന്‍നിര ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങളെല്ലാം വലിയ ഓഫറുകളില്‍ ഈ ആറ് ദിവസങ്ങളില്‍ വാങ്ങാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിവിധ ഉല്‍പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലകിഴിവ് ഈ ദിനങ്ങളില്‍ നല്‍കുമെന്ന് ഫ്‌ലിപ്കാര്‍ട്ട് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഏതൊക്കെ ഓഫറുകള്‍ ലഭിക്കും എന്നത് സംബന്ധിച്ച് ഫ്‌ലിപ്പ്കാര്‍ട്ട് വ്യക്തമാക്കിയിട്ടില്ല.

ആറ് ദിവസത്തെ ബിഗ് ബില്യണ്‍ ഡെയ്‌സ് വില്‍പ്പനയില്‍ ജനപ്രിയ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് സ്പീക്കറുകള്‍, ടാബ്ലെറ്റുകള്‍, തുടങ്ങിയവയ്ക്കും വന്‍ കിഴിവുണ്ടാകും. ചില ബ്രാന്‍ഡുകളുടെ സ്മാര്‍ട് ഫോണുകള്‍ പകുതി വിലയ്ക്ക് വില്‍ക്കുമെന്നും സൂചനയുണ്ട്. വന്‍ ഓഫര്‍ ലഭിക്കുന്ന ഉല്‍പന്നങ്ങളുടെ വിഭാഗങ്ങളില്‍ ഫാഷന്‍, ലാര്‍ജ് അപ്ലയന്‍സസ് തുടങ്ങിയവ ഉണ്ടാകും.

 

Read more topics: FLIPKART, Bigbillion days
English summary
FLIPKART BIG BILLION DAYS IN SEPTEMBER
topbanner

More News from this section

Subscribe by Email