Saturday July 20th, 2019 - 9:47:pm
topbanner
topbanner

വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍ ടെക്‌നോളജിയുള്ള പുതിയ ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് കാറുകള്‍ പുറത്തിറക്കി

princy
വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍ ടെക്‌നോളജിയുള്ള പുതിയ ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് കാറുകള്‍ പുറത്തിറക്കി

കൊച്ചി:ഡാറ്റ്സണ്‍ ലോകോത്തര നിലവാരമുള്ള ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നതിന് വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍ ടെക്നോളജിയുള്ള പുതിയ കാറുകള്‍ പുറത്തിറക്കി. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ഗോ, ഗോ പ്ലസ് എന്നീ രണ്ടു പുതിയ കാറുകളാണ് ഡാറ്റ്സണ്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. വിവിഡ് നീല നിറത്തില്‍ ഡാറ്റ്സണ്‍ ഗോ ലഭ്യമാകും.വെഹിക്കിൾ ഡൈനാമിക് കൺട്രോൾ ടെക്നോളജിയിലൂടെ വീൽ സ്പീഡ്, സ്റ്റിയറിങ് വീൽ പൊസിഷൻ എന്നിവ നിരീക്ഷിക്കാനും അതനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താനുംകഴിയും.

കൂടാതെ പുതിയ ഗോ, ഗോ പ്ലസ് കാറുകളിൽ ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം എന്നിവയുമുണ്ട്. യാത്ര കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന് പുതിയ സംവിധാനങ്ങളോടു കൂടിയ മ്യൂസിക് സിസ്റ്റം, 7 ഇഞ്ച് ഡിസ്പ്ലേ,ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഒാട്ടോ എന്നിവയിലൂടെ സ്മാർട് ഫോൺ കണക്ടിവിറ്റി, വോയിസ് റെക്കഗ്നിഷൻ എന്നീ സൗകര്യങ്ങളുമുണ്ട്. നിസ്സാൻ, ഡാറ്റ്സൺ ഡീലർമാരിൽ നിന്നും ഇന്ത്യയിലെവിടെയും ഗോ, ഗോ പ്ലസ് കാറുകൾ ലഭ്യമാണ്.

ഉപഭോക്താക്കളുടെ അനുഭവങ്ങൾ പുതിയ ഉൽപ്പന്നങ്ങളുടെ കണ്ടെത്തലിൽ ക്രിയാത്മകമായി ഉപയോഗിക്കുന്ന രീതിയാണ് ഡാറ്റ്സൺ പിന്തുടരുന്നതെന്നും സുരക്ഷയ്ക്കും സൈ്റ്റലിനും, സൗകര്യത്തിനും പ്രാധാന്യം നൽകുന്ന ഗോ, ഗോ പ്ലസ് കാറുകൾ വെഹിക്കിൾ ഡൈനാമിക് കൺട്രോൾ സാങ്കേതികവിദ്യയിലധിഷ്ഠിതമായതുകൊണ്ട്തികഞ്ഞ ആത്മവിശ്വാസത്തോടെ കാറോടിക്കാൻ കഴിയുമെന്നും നിസ്സാൻ ഇന്ത്യ സെയിൽസ് ആൻഡ് കൊമേഴ്ഷ്യൽ ഡയറക്ടർ ഹർദീപ് സിങ് ബ്രാർ പറഞ്ഞു.

Read more topics: Datsun GO, released, Go Plus cars
English summary
Datsun GO released the Go Plus cars
topbanner

More News from this section

Subscribe by Email