Wednesday April 8th, 2020 - 12:31:am
topbanner

പൂര്‍ണമായും മരം ഉപയോഗിച്ചുള്ള വീടു നിര്‍മാണവുമായി കനേഡിയന്‍ വുഡ്

NewsDesk
പൂര്‍ണമായും മരം ഉപയോഗിച്ചുള്ള വീടു നിര്‍മാണവുമായി കനേഡിയന്‍ വുഡ്

തിരുവനന്തപുരം: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യാ സര്‍ക്കാരിനു കീഴിലുള്ള കനേഡിയന്‍ വുഡ് റിസോര്‍ട്ട് മാതൃകയില്‍ പൂര്‍ണമായും മരം ഉപയോഗിച്ചുള്ള വീടു നിര്‍മാണ പ്രക്രിയകള്‍ അവതരിപ്പിച്ചു. ഡബ്ലിയുഎഫ്സി, ടി ആന്‍റ് ജി എന്നീ രണ്ടു ഭവനനിര്‍മ്മാണ രീതികളാണ് കനേഡിയന്‍ വുഡ് അവതരിപ്പിച്ചത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നുള്ള സ്പ്രൂസ് പൈന്‍ ഉപയോഗിച്ചുള്ള നിര്‍മാണ പ്രക്രിയയാണ് വുഡ് ഫ്രെയിം കണ്‍സ്ട്രക്ഷന്‍ (ഡബ്ലിയുഎഫ്സി), ടോങ്ക് ആന്‍റ് ഗ്രൂവ് (ടി ആന്‍റ് ജി) എന്നിവയില്‍ ഉപയോഗിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയില്‍ വീടു നിര്‍മാണത്തിന് പുരാതന കാലം മുതല്‍ക്കേ മരം ഉപയോഗിച്ചു വരുന്നുണ്ട്. പക്ഷേ, തൂണുകളും ഉത്തരങ്ങളും മേല്‍ക്കൂരകളും നിര്‍മിക്കാനായിരുന്നു ഇതു പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഇതില്‍ നിന്നു മാറി പൂര്‍ണമായും മരം ഉപയോഗിച്ചുള്ള നിര്‍മാണമെന്ന പുതിയ പ്രവണതയ്ക്കു തുടക്കം കുറിക്കാനാണ് കനേഡിയന്‍ വുഡ് ശ്രമിക്കുന്നത്. തികച്ചും ആകര്‍ഷകമായ ഈ മാതൃകകള്‍ക്കായി മൈസൂരിലേയും ഡെല്‍ഹിയിലേയും മുന്‍ നിര നിര്‍മാതാക്കളുമായി സഹകരണം ആരംഭിച്ചിട്ടുണ്ട്.Canadian Wood introduces construction of houses entirely in wood

തികച്ചും സവിശേഷമായ ഈ രണ്ടു മാതൃകകളും കനേഡിയന്‍ വുഡിന്‍റെ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലും മേല്‍നോട്ടത്തിലുമാണു നടത്തുന്നത്. ഊട്ടി, കൂര്‍ഗ്, കൊടൈകനാല്‍, കോട്ടഗിരി, വയനാട് എന്നിവിടങ്ങളിലെ വിനോദ സഞ്ചാര രംഗത്ത് ഇതിനേറെ പ്രസക്തിയുണ്ട്.

 വടക്കേ അമേരിക്കയില്‍ വിപുലമായി പ്രയോജനപ്പെടുത്തുന്ന നിര്‍മാണ രീതിയാണ് വുഡ് ഫ്രെയിം കണ്‍സ്ട്രക്ഷന്‍. നിര്‍മാണ പ്രക്രിയയിലെ സമയവും ചെലവും കുറക്കുന്നതിന് ഇതു സഹായകമാകും. മുഴുവന്‍ ഭാഗവും ഫാക്ടറിയില്‍ തന്നെ നിര്‍മിക്കുന്ന പ്രീ ഫാബ്രിക്കേറ്റഡ് രീതിയാണ് ടോങ്ക് ആന്‍റ് ഗ്രൂവ്. തികച്ചും ഓര്‍ഗാനിക് ആയ ഫലപ്രദമായ രീതിയാണിത്. ഓരോ ഭാഗവും ഫാക്ടറിയില്‍ നിന്നു പുറത്തു കടത്തും മുന്‍പു തന്നെ കോട്ടിങ് നടത്താം എന്നതും അന്തിമ കോട്ടിങ് മാത്രമേ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം നടത്തേണ്ടതായുള്ളൂ എന്നതും ഇതിന്‍റെ സവിശേഷതകളില്‍ ഒന്നാണ്.

English summary
Canadian Wood introduces construction of houses entirely in wood
topbanner

More News from this section

Subscribe by Email