Sunday October 20th, 2019 - 2:13:am
topbanner

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നു : ഇന്ത്യയിലേക്ക് ചുവടുമാറ്റാൻ ഒരുങ്ങി വന്‍കിടകമ്പനികള്‍

princy
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നു :  ഇന്ത്യയിലേക്ക് ചുവടുമാറ്റാൻ ഒരുങ്ങി  വന്‍കിടകമ്പനികള്‍

ന്യൂഡല്‍ഹി: അമേരിക്കയും ചൈനയും തമ്മിൽ നടക്കുന്ന  വ്യാപാരയുദ്ധത്തെത്തുടര്‍ന്ന് ഇന്ത്യയിലേക്ക്  ചുവടുമാറ്റാൻ  ആപ്പിളും, ഫോക്‌സകോണും അടക്കമുള്ള വന്‍കിടകമ്പനികള്‍ ഒരുങ്ങുന്നതായി സൂചന.അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആപ്പിള്‍ ഇന്ത്യയില്‍ ഓണ്‍ലൈന്‍ പ്ലാറ്റഫോമിനും ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ക്കുമായി 1000 കോടി നിക്ഷേപിക്കുമെന്നാണ് സൂചനകൾ.  പ്രധാന നഗരങ്ങളിലായി മൂന്ന് റീടെയില്‍ സ്റ്റോറുകൾ ആരംഭിക്കുവാനാണ് തീരുമാനമെന്നും, വില്‍പന കേന്ദ്രങ്ങള്‍ പോലെ   ഇന്ത്യയിൽ വ്യത്യസ്തമായി വലിയ മാളുകളിൽ  ആപ്പിള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതായും  രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി പൂര്‍ത്തിയാകുമെന്നും  റിപ്പോർട്ടുകളുണ്ട്. 

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമായതോടെ ഓഹരി വിപണികളും നഷ്ടത്തിലാണ്  . ചൈനീസ് ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ച അമേരിക്കന്‍ നടപടിക്ക് തിരിച്ചടിയായി അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി സാമഗ്രികള്‍ക്ക് ചൈനയും നികുതി വര്‍ദ്ധിപ്പിച്ചതോടെയാണ്  വ്യാപാരയുദ്ധം ഇത്ര കഠിനമായത്. 

Read more topics: India, Big companies, trade war
English summary
Big companies ready to move to India by trade war
topbanner

More News from this section

Subscribe by Email