Wednesday May 27th, 2020 - 10:08:pm

ഡിജിറ്റലായി പണമടയ്ക്കുമ്പോള്‍ നിങ്ങൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

princy
ഡിജിറ്റലായി പണമടയ്ക്കുമ്പോള്‍ നിങ്ങൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

യുപിഐയുടെ അവിശ്വസനീയമായ സംവിധാനങ്ങളാണ് ദശലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണമനസ്സോടെ ഡിജിറ്റല്‍ പേയ്‌മെന്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാനുള്ള ഒരു പ്രധാന കാരണം. പണം സുരക്ഷിതമായി ഉപഭോക്താക്കളുടെ കൈയില്‍ ത സൂക്ഷിക്കാനാകുമെന്നതാണ് യുപിഐയുടെ ഏറ്റവും മികച്ച സവിശേഷത. നിങ്ങളുടെ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സുരക്ഷിതമായി ചെയ്യുവാന്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെടന്ന ചില വഴികള്‍ താഴെപറയുന്നു

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

.പാസ്‌വേര്‍ഡ് ആര്‍ക്കും നല്‍കാതിരിക്കുക: ഈ വാക്കുകളില്‍ തന്നെ കാര്യം വളരെ വ്യക്തമാണ്. എല്ലാത്തിനുമുപരി, നമ്മളെല്ലാവരും വര്‍ഷങ്ങളായി പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നവരാണല്ലോ? എല്ലായ്‌പ്പോഴും അല്ലെങ്കിലും. ചില സമയങ്ങളില്‍, നിങ്ങള്‍ അറിയാതെ ഒരു പാസ്‌വേഡ് ഓര്‍മിക്കാന്‍ ഒരു കടലാസില്‍ എഴുതുക, അല്ലെങ്കില്‍ ഒരു പൊതു സ്ഥലത്ത് നിങ്ങള്‍ വിശ്വസിക്കുന്ന ഒരാളുമായി ഇത് പങ്കിടുകയൊക്കെ ചെയ്യാം എന്നാല്‍, ഇതെല്ലാം നിങ്ങളുടെ പാസ്‌വേഡ് പുറത്തുപോകാനുള്ള അപകടരഹിതമായ മാര്‍ഗങ്ങളാണ്.
ഓര്‍മിക്കുക : ഒരാളുമായും നിങ്ങളുടെ പാസ്‌വേര്‍ഡ് കൈമാറാതിരിക്കുക. പാസ്‌വേര്‍ഡ് മറുപോകുമെന്നു പേടിയുള്ളവര്‍ പാസ്‌വേര്‍ഡ് സൂക്ഷിക്കുന്ന സുരക്ഷിതമായ ആപ്ലിക്കേഷന്‍ ഉപയോഗിക്കുക, ഒരിക്കലുമത് എഴുതി വയ്ക്കരുത്.

.പിന്‍ വ്യക്തിഗതമാണ്: നമ്മളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് നമ്മള്‍ പിന്‍ അഥവാ വ്യക്തിഗത തിരിച്ചറിയല്‍ നമ്പറുകള്‍ ഉപയോഗിക്കുന്നു. നമ്മളുടെ ഫോണുകള്‍ മറ്റാരെങ്കിലും ഉപയോഗിക്കുന്നതു തടയുന്നതിനും പിന്‍ നമ്പര്‍ ഉപയോഗിക്കന്നു. ഗൂഗില്‍ പേ പോലുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷനുകളിലും പിന്‍ നമ്പര്‍ ആവശ്യമാണ്. ഈ ആപ്ലിക്കേഷന്‍ ആക്‌സസ്സുചെയ്യാന്‍ നിങ്ങളെ അനുവദിക്കുതിന് മുമ്പ് നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുതിനായി ഇരട്ട ലോക്കിംഗ് സംവിധാനമാണുള്ളത്. അതിനാല്‍, പിന്‍ നമ്പര്‍ ആരുമായും പങ്കിടരുത്, നിങ്ങള്‍ വിശ്വസിക്കുന്ന ആളുകളുമായോ കസ്റ്റമര്‍ കെയര്‍ പ്രതിനിധി എന്ന് അവകാശപ്പെടുന്നവരുമായോ പോലും, കാരണം ഇത് നിങ്ങളുടെ ഫോണിലും അപ്ലിക്കേഷനുകളിലും ഉള്ള വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് അറിയാന്‍ സാധിക്കും.

.സ്വയം ഉറപ്പാക്കുക : നമ്മള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ പേയ്‌മെന്റുകള്‍ നടത്തുമ്പോള്‍, ചിലപ്പോള്‍ ട്രാക്ക് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഉപഭോക്താക്കള്‍ക്ക് അവര്‍ ഷോപ്പ് ചെയ്തതിന്റെയോ ഒരു സേവനം നേടിയതിന്റെയോ ആയ തുകയ്ക്ക് 'ശേഖരണ അഭ്യര്‍ത്ഥനകള്‍' അയയ്ക്കാന്‍ യുപിഐ വ്യാപാരികളെ അനുവദിക്കുന്നു. ഉദാ. എന്റെ സവാരി പൂര്‍ത്തിയായ ശേഷം, എന്റെ ക്യാബ് അപ്ലിക്കേഷന്‍ നിരക്കിനായി ഒരു ശേഖരണ അഭ്യര്‍ത്ഥന അവര്‍ എനിക്ക് അയയ്ക്കും, അത് ഞാന്‍ അംഗീകരിക്കേണ്ടതുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ ഓര്‍മയിലില്ലാത്ത ഷോപ്പിംഗ്, സേവനങ്ങള്‍, അല്ലെങ്കില്‍ ഓണ്‍ലൈന്‍ വാലറ്റില്‍ വീണ്ടും തുക നിറയ്ക്കല്‍ എന്നിവയ്ക്കായി ഒരു ശേഖരണ അഭ്യര്‍ത്ഥന നിങ്ങള്‍ കാണുകയാണെങ്കില്‍ ദയവായി അത് നിരസിക്കുക. നിങ്ങളുടെ അംഗീകാരമില്ലാതെ ഒരു ഇടപാടുകളും പൂര്‍ത്തിയാക്കാന്‍ കഴിയില്ല എന്നതാണ് യുപിഐയുടെ ഏറ്റവും വലിയ സ്വീകാര്യത, അതിനാല്‍ ജാഗ്രത പാലിക്കുക, നിങ്ങള്‍ ആരംഭിച്ച ഇടപാടുകള്‍ക്ക് മാത്രമേ അംഗീകാരം നല്‍കാവൂ.

.ശരിയായ കസ്റ്റമര്‍ കെയര്‍ നമ്പര്‍ കണ്ടെത്തുക: നിങ്ങളുടെ ഡിജിറ്റല്‍ പേയ്‌മെന്റില്‍ എന്തെങ്കിലും തെറ്റ് സംഭവിക്കുകയും നിങ്ങള്‍ ആരോടെങ്കിലും സംസാരിക്കുകയും ചെയ്യേണ്ട ഒരു സാഹചര്യം എപ്പോഴും വരാം. ഇത് നമുക്കെല്ലാവര്‍ക്കും സംഭവിക്കുന്നു. നിങ്ങളുടെ പേയ്‌മെന്റ് അപ്ലിക്കേഷന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകളിലോ വെബ്‌സൈറ്റിലോ നല്‍കിയിരിക്കുന്ന നമ്പറിലേക്ക് മാത്രം വിളിക്കാന്‍ ഓര്‍ക്കുക. ആളുകളെ കബളിപ്പിക്കുതിനായി ധാരാളം റാന്‍ഡം നമ്പറുകള്‍ ഇന്റര്‍നെറ്റില്‍ ഒഴുകുന്നുണ്ട്, അതിനാല്‍ നിങ്ങളുടെ പരാതിക്കായി ഔദ്യോഗിക ചാനലുകളില്‍ ലിസ്റ്റുചെയ്തിരിക്കുന്ന നമ്പര്‍ എല്ലായ്‌പ്പോഴും കണ്ടെത്തുക. ഗൂഗിള്‍ പേ പോലുള്ള അപ്ലിക്കേഷനുകള്‍ അവരുടെ അപ്ലിക്കേഷനില്‍ തന്നെ 24/7 പിന്തുണ നല്‍കുന്നുണ്ട്.

.അപരിചിതര്‍ അയക്കുന്ന ശേഖരണ അഭ്യര്‍ത്ഥന നിരസിക്കുക: ചിലപ്പോള്‍, ഒരു അപരിചിതന്‍ നിങ്ങളുടെ യുപിഐ ഐഡിയിലേക്ക് ക്രമരഹിതമായി ശേഖരണ അഭ്യര്‍ത്ഥനകള്‍ അയച്ചേക്കാം. ഇത് ആശയക്കുഴപ്പമുണ്ടാക്കാം മാത്രമല്ല അതു നിരസിക്കുന്നതു സ്വാഭാവികമാണ്. എന്നിരുന്നാലും, ഒരു വ്യക്തിയുടെ ഐഡന്റിറ്റിയെക്കുറിച്ച് നിങ്ങള്‍ക്ക് അല്‍പ്പം പോലും ഉറപ്പില്ലെങ്കില്‍, അവരയക്കുന്ന അഭ്യര്‍ത്ഥന നിരസിക്കുക. വീണ്ടും, യുപിഐ നിങ്ങളുടെ കൈകളില്‍ സുരക്ഷ ഉറപ്പാക്കുന്നു.

Read more topics: 5 things, paying, digitally
English summary
5 things to consider when paying digitally
topbanner

More News from this section

Subscribe by Email