Thursday August 13th, 2020 - 11:28:pm

അടുത്ത വര്‍ഷം മുതല്‍ മാരുതിയുടെ വാഹനങ്ങള്‍ക്ക് 5 ശതമാനം വില കൂടും

jb
അടുത്ത വര്‍ഷം മുതല്‍ മാരുതിയുടെ വാഹനങ്ങള്‍ക്ക് 5 ശതമാനം വില കൂടും

അടുത്ത വര്‍ഷം മുതല്‍ മാരുതിയുടെ വാഹനങ്ങള്‍ക്ക് വില കൂടും. നിര്‍മാണ ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് പതിയ തീരുമാനം. ജനുവരി മുതലാണ് പുതുക്കിയ വില നിലവില്‍ വരുന്നത്. വിവിധ മോഡലുകള്‍ക്ക് വ്യത്യസ്ത നിരക്കിലാണ് വില വര്‍ധനവ്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് നല്‍കിയ കത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. 5 ശതമാനത്തോളം വില വര്‍ധിപ്പിക്കുമെന്നാണ് സൂചന.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാരുതിയുടെ ഈ വില വര്‍ധനവ് ഉപഭോക്താക്കളെ ബാധിക്കുമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. മാരുതിയുടെ ജനപ്രിയ മോഡലുകളായ ആള്‍ട്ടോ,വാഗണര്‍, സിഫ്റ്റ് ഡിസൈര്‍ തുടങ്ങിയ മോഡലുകള്‍ക്ക് വലിയ തോതിലുള്ള വര്‍ധനവുണ്ടാകും.

അതേ സമയം, നവംബര്‍ മാസത്തില്‍ മാരുതിയുടെ വാഹന വിപണി 3.2 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ വില വര്‍ധനവ് ഉപഭോക്താക്കളെ വലിയ രീതിയില്‍ തന്നെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്

 

English summary
5 percentage amount increased by maruthi on 2020
topbanner

More News from this section

Subscribe by Email