Saturday September 21st, 2019 - 10:58:am
topbanner
Breaking News
jeevanam

ഇന്ധനപൈപ്പിലെ തകരാര്‍; 40,000 മാരുതി സുസുകി വാഗണ്‍ആര്‍ കാറുകള്‍ തിരിച്ചുവിളിച്ചു

JB
ഇന്ധനപൈപ്പിലെ തകരാര്‍; 40,000 മാരുതി സുസുകി വാഗണ്‍ആര്‍ കാറുകള്‍ തിരിച്ചുവിളിച്ചു

ഇന്ത്യയില്‍ ഏറ്റവും വലിയ കാര്‍ ഉല്പാദകരായ മാരുതി സുസുകി ഇന്ത്യ അവരുടെ വാഗണ്‍ആര്‍ വാഹനങ്ങള്‍ തിരിച്ചുവിളിച്ചു. മാരുതിയുടെ ഹാച്ച് ബാക്ക് വാഹനമായ വാഗണ്‍ആറിന്റെ 40,618 യൂണിറ്റുകളാണ് തിരിച്ചുവിളിച്ചത്. 2018 നവംബര്‍ 15നും 2019 ഓഗസ്റ്റ് 12നും ഇടയിലുള്ള കാലയളവില്‍ നിര്‍മിച്ച വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നതെന്ന് മാരുതി സുസുകി ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ധനപൈപ്പിലെ തകരാറിനെ തുടര്‍ന്ന് 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മോഡലാണ് സര്‍വീസിനായി തിരിച്ചു വിളിക്കുന്നത്. പരിശോധനയില്‍ വാഹനങ്ങളില്‍ തകരാര്‍ കണ്ടെത്തിയാല്‍ സൗജന്യമായി തന്നെ കമ്പനി ആ തകരാര്‍ പരിഹരിക്കുമെന്നും മാരുതി സുസുകി അറിയിച്ചു.

2019 ഓഗസ്റ്റ് 24 മുതല്‍ മാരുതി സുസുകി തങ്ങളുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ പരിശോധന ഒരുക്കിയിട്ടുണ്ട്. തകരാര്‍ കണ്ടെത്തിയ കാറുകളുടെ വിവരം മാരുതിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.അതേസമയം, കഴിഞ്ഞയിടെ പുറത്തിറങ്ങിയ 1.2 ലിറ്റര്‍ എഞ്ചിന്‍ മോഡലുകളില്‍ തകരാര്‍ ഇല്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

 

Viral News

Read more topics: 40000 wagnor, recall by company,
English summary
40000 wagnor recall by company
topbanner

More News from this section

Subscribe by Email