ഒമൈക്രോണ്‍ ; ലോക്ക്ഡൗണിന്റെ സാഹചര്യമില്ലെന്ന് ജോ ബൈഡന്‍

google news
ഒമൈക്രോണ്‍ ; ലോക്ക്ഡൗണിന്റെ സാഹചര്യമില്ലെന്ന് ജോ ബൈഡന്‍

പുതിയ കൊവിഡ് വകഭേദമായ ഒമൈക്രോണില്‍ ലോക്ക്ഡൗണിലേക്ക് നീങ്ങേണ്ട സാഹചര്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജനങ്ങള്‍ വാക്‌സിന്‍ എടുക്കുകയും മാസ്‌ക് ഉപയോഗിക്കുകയും ചെയ്താല്‍ ഇപ്പോള്‍ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്ന്
ബൈഡന്‍ വ്യക്തമാക്കി.
ഒമൈക്രോണ്‍ ആശങ്കയ്ക്കുള്ള കാരണമാണെങ്കിലും ജനങ്ങള്‍ പരിഭ്രാന്തപ്പെടേണ്ടതില്ലെന്നും, വൈറസിന്റെ തീവ്രതയെക്കുറിച്ച് അറിയാന്‍ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ വാക്സിന്‍ നിര്‍മാതാക്കളുമായി കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നും ബൈഡന്‍ അറിയിച്ചു.

ഒമൈക്രോണ്‍ വകഭേദം വടക്കേ അമേരിക്കയിലും സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് പ്രതികരിച്ചത്.യുഎസിന്റെ അയല്‍ രാജ്യമായ കാനഡയില്‍ രണ്ടുപേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. നൈജീരിയയില്‍ നിന്നെത്തിയവരില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.

The post ഒമൈക്രോണ്‍ ; ലോക്ക്ഡൗണിന്റെ സാഹചര്യമില്ലെന്ന് ജോ ബൈഡന്‍ first appeared on Keralaonlinenews.