ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു

google news
ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു

ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു . ഭര്‍ത്താവ് സുഹൈല്‍ , ഭര്‍തൃ പിതാവ് യൂസുഫ്, മാതാവ് റുഖിയ എന്നിവരെയാണ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.

കോതമംഗലത്തെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അറിയിച്ചു. തെളിവെടുപ്പ് ഉള്‍പ്പെടെ നടത്തേണ്ടതിനാല്‍ മൂന്നു പ്രതികളെയും മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചാണ് കോടതി നടപടിയെടുത്തിരിക്കുന്നത്.
മാതാവ് റുഖിയയുടെ കസ്റ്റഡി ഒഴിവാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി അംഗീകരിച്ചില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഭാഗം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തുടര്‍ന്ന് ചികിത്സ രേഖകള്‍ ഹാജരാക്കാന്‍ കോടതിനിര്‍ദ്ദേശിച്ചിട്ടുണ്ട്. ചികിത്സാ രേഖകള്‍ പരിശോധിച്ച കോടതി പ്രതിഭാഗത്തിന്റെ ആവശ്യം തള്ളി മൂന്നുപേരെയും കസ്റ്റഡിയില്‍ വിടുകയായിരുന്നു.

ജനരോഷം മൂലം അറസ്റ്റിനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അന്വേഷണസംഘത്തിന് പ്രതികളുമായി തെളിവെടുപ്പ് നടത്താന്‍ ആയിരുന്നില്ല. കസ്റ്റഡിയില്‍ ലഭിച്ച പശ്ചാത്തലത്തില്‍ കോതമംഗലത്തെ വീട്ടില്‍ ഉള്‍പ്പെടെ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഭര്‍ത്താവ് സുഹൈലിന്റെ ഫോണ്‍ രേഖകളും വാട്‌സ്ആപ്പ് ചാറ്റുകളും പരിശോധിക്കേണ്ടതുണ്ട് എന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.
ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു.

The post ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു first appeared on Keralaonlinenews.