കണ്ണൂരിൽ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ ഡ്രൈനേജിൽ താഴ്ന്നു

google news
കണ്ണൂരിൽ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ ഡ്രൈനേജിൽ താഴ്ന്നു

കണ്ണൂർ: കണ്ണൂർ – കാടാച്ചിറ സംസ്ഥാന പാതയിൽ ചാല വളവിൽ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ ഡ്രൈനേജിൽ താഴ്ന്നു. ചൊവ്വാഴ്ച്ച പുലർച്ചെയാണ് സംഭവം.

മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് ചെമ്മൺ കയറ്റി പോവുകയായിരുന്ന 12 ടയറുള്ള TN 46, T 41 53 ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈനേജിൻ്റെ കലുങ്കിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല.

വളവിൽ ലോറി അപകടത്തിൽപ്പെട്ടത് ഗതാഗത കുരുക്കിന് കാരണമായി.
അപകടവിവരം അറിഞ്ഞ് എടക്കാട് പോലീസ് സ്ഥലത്തെത്തിയിരുന്നു.

The post കണ്ണൂരിൽ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ ഡ്രൈനേജിൽ താഴ്ന്നു first appeared on Keralaonlinenews.