പൊണ്ണത്തടി ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ

google news
പൊണ്ണത്തടി ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ

അമിതമായ കൊഴുപ്പ് ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന തരത്തിൽ ശരീരത്തിൽ അടിഞ്ഞുകൂടുന്നതിനെയാണ് പൊണ്ണത്തടി എന്ന് പറയുന്നത്. പൊണ്ണത്തടി സന്ധികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഇത് മൂലം മുട്ടുവേദനയും നടുവേദനയും പ്രായമായവരിലും ചെറുപ്പക്കാരിലും സാധാരണമാണ്. പൊണ്ണത്തടി ചലനശേഷിയെ ബാധിക്കുകയും ഈ രോഗികൾക്ക് അനങ്ങാൻ കഴിയാതെ വരികയും കൂടുതൽ ഭാരം വർദ്ധിക്കുകയും ചെയ്യുന്നതിനാൽ ഇത് വളരെയധികം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. അമിതവണ്ണമുള്ള രോഗികൾക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ചെറിയ ദൂരം നടക്കുമ്പോൾ പോലും ശ്വാസം മുട്ടുകയും ചെയ്യുന്നു. ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ പൊണ്ണത്തടിയുമായി അടുത്ത ബന്ധമുള്ളതും ഈ രോഗികളിൽ രോഗാവസ്ഥയ്ക്കുള്ള ഒരു പ്രധാന കാരണവുമാണ്.

പൊണ്ണത്തടി ജീവിത നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ രോഗാവസ്ഥയും മരണനിരക്കും വർദ്ധിപ്പിക്കുന്നു. അതിനാൽ ആരോഗ്യകരവും രോഗരഹിതവുമായ ജീവിതം നയിക്കാൻ ശരീര ഭാരം ആരോഗ്യകരമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ശരീരഭാരം കുറയ്ക്കാനുള്ള മാർഗ്ഗങ്ങളിൽ കൃത്യമായ ഭക്ഷണക്രമവും ജീവിതശൈലിയും, ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ, എൻഡോസ്കോപ്പിക് ഭാരം കുറയ്ക്കൽ ചികിത്സകൾ, തിരഞ്ഞെടുത്ത കേസുകളിൽ ബാരിയാട്രിക് ശസ്ത്രക്രിയ എന്നിവ ഉൾപ്പെടുന്നു. പൊണ്ണത്തടിയുടെ മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ പാർശ്വഫലങ്ങളും ഒഴിവാക്കാൻ നിങ്ങളുടെ ഭാരം നിയന്ത്രണവിധേയമാകുന്നില്ലെങ്കിൽ ശരീരഭാരം കുറയ്ക്കാനായി ഒരു വിദഗ്ദ്ധ ഡോക്ടറെ സമീപിക്കുക.

പൊണ്ണത്തടിയും പിസിഒഡിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പൊണ്ണത്തടിയുള്ള രോഗികൾക്ക് ആർത്തവ പ്രശ്നങ്ങളും വന്ധ്യതയുടെ ഉയർന്ന സാധ്യതയും ഉണ്ട്. കൂടാതെ ബുദ്ധിമുട്ടുള്ള ഗർഭധാരണത്തിനും സാധ്യതയുണ്ട്.

മാനസികമായി നമ്മളെ തളർത്തുന്ന ഒന്നാണ് പൊണ്ണത്തടി. അമിതവണ്ണമുള്ളരെ ഇച്ഛാശക്തി ഇല്ലെന്ന് പറഞ്ഞുകൊണ്ട് പലരും കുറ്റപ്പെടുത്തുന്നു, ഇത് മൂലം ചികിത്സയ്ക്ക് യോഗ്യരായി അവരെ കണക്കാക്കുന്നില്ല. ശരീരത്തിന് സൗന്ദര്യമില്ലെന്ന് പറഞ്ഞ് അവരെ കുറ്റപ്പെടുത്തുന്ന പ്രശ്നങ്ങൾ വ്യാപകമാണ്, ഈ അവസ്ഥ വലിയ മാനസിക, സാമൂഹിക ആഘാതം അവരിൽ ഉണ്ടാക്കുന്നു. അമിതവണ്ണമുള്ള പല രോഗികളും നിശബ്ദമായി വിഷാദരോഗം അനുഭവിക്കുന്നു.

The post പൊണ്ണത്തടി ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ first appeared on Keralaonlinenews.

Tags