തുർക്കിയിൽ നിന്നും 4 ചെവിയുള്ളൊരു പൂച്ച കുട്ടി

google news
തുർക്കിയിൽ നിന്നും 4 ചെവിയുള്ളൊരു പൂച്ച കുട്ടി

4 ചെവിയുള്ള മിഡാസ് എന്ന പൂച്ചക്കുട്ടി തുർക്കിയിലെ അങ്കാറയിലാണ് ജനിച്ചത്. ഒറ്റ പ്രസവത്തിൽ അവളുടെ അമ്മ 7 കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. അവളോടൊപ്പം പിറന്ന മറ്റ് 6 കൂടപ്പിറപ്പുകളും സാധാരണ പൂച്ച കുട്ടികളാണ്.സവിശേഷമായ ജനിതക അവസ്ഥ കാരണമാകാം മിഡാസിന് 4 ചെവികൾ ഉണ്ടായത്.

അവളുടെ എല്ലാ ഇയർ ഫ്ലാപ്പുകളും അവളുടെ ഓഡിറ്ററി കനാലുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ചെവിയുടെ പ്രത്യേക സവിശേഷത കേൾവിയെയോ മൊത്തത്തിലുള്ള ആരോഗ്യത്തേയോ ബാധിക്കുന്നുമില്ല.ഗ്രീക്ക് പുരാണത്തിലെ കഥാപാത്രമായ മിഡാസ് രാജാവ് അപ്പോളോ ദേവനെ വ്രണപ്പെടുത്തിയതിനെ തുടർന്ന് രാജാവിന് കഴുതയുടെ ചെവി നൽകിയാണ് അപ്പോളോ ദേവൻ ശിക്ഷിച്ചത്. ആ കഥാപാത്രത്തിൽ നിന്നാണ് അവളുടെ യജമാനനായ കാനിസ് ഡോസെമെസി അവൾക്ക് മിഡാസ് എന്ന് പേര് വെച്ചത്.

The post തുർക്കിയിൽ നിന്നും 4 ചെവിയുള്ളൊരു പൂച്ച കുട്ടി first appeared on Keralaonlinenews.