കോവിഡ് വ്യാപനം ​: സൗദിയില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നു

google news
കോവിഡ് വ്യാപനം ​: സൗദിയില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നു

റിയാദ് : സൗദി അറേബ്യയില്‍ പുതുതായി കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധന. 65 പേരിലാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രോഗബാധ സ്ഥിരീകരിച്ചത്​.നിലവില്‍ ചികിത്സയിലുള്ളവരില്‍ 38 പേര്‍ കൂടി സുഖം പ്രാപിച്ചു. രണ്ടുപേര്‍ കോവിഡ്​ മൂലം മരിച്ചതായി​ ആരോഗ്യ മന്ത്രാലയം അറിയിച്ചു.​

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,368 ഉം രോഗമുക്തരുടെ എണ്ണം 5,37,376 ഉം ആയി. ആകെ മരണസംഖ്യ 8,782 ആയി ഉയര്‍ന്നു.

രോഗം ബാധിച്ച്‌​ ഗുരുതര നിലയിലുള്ളവരുടെ എണ്ണം 70 ആയി കുറഞ്ഞു. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്​. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 27, ജിദ്ദ 14, മക്ക 4, മദീന 2, അല്‍ ഖുവയ്യിയ 2, മറ്റ്​ 16 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍. സൗദി അറേബ്യയില്‍ ഇതുവരെ 45,392,093 ഡോസ് കോവിഡ്​ വാക്​സിന്‍ വിതരണം ചെയ്​തു.

The post കോവിഡ് വ്യാപനം ​: സൗദിയില്‍ രോഗികളുടെ എണ്ണം ഉയര്‍ന്നു first appeared on Keralaonlinenews.

Tags