മഹാരാഷ്ട്ര സയ്യിദ് മുഷ്താഖ് അലി ട്രോഫി ടീം : ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദ് നയിക്കും

google news
മഹാരാഷ്ട്ര സയ്യിദ് മുഷ്താഖ് അലി ട്രോഫി ടീം : ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദ് നയിക്കും

മുംബൈ : സയ്യിദ് മുഹ്സ്താഖ് അലി ട്രോഫിയിൽ മഹാരാഷ്ട്രയെ ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദ് നയിക്കും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ രാഹുൽ ത്രിപാഠിയായിരുന്നു മഹാരാഷ്ട്രയുടെ വൈസ് ക്യാപ്റ്റൻ. എന്നാൽ, താരം പരുക്കേറ്റ് പുറത്തായി. പകരം പവൻ ഷായെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നൗഷാദ് ഷെയ്ഖ് ആണ് ടീം വൈസ് ക്യാപ്റ്റൻ. മുതിർന്ന താരം കേദാർ ജാദവും ടീമിൽ ഇടം നേടി. 635 റൺസുമായി കഴിഞ്ഞ ഐപിഎൽ സീസണിൽ ഓറഞ്ച് ക്യാപ്പ് നേടിയ താരമാണ് ഋതുരാജ് ഗെയ്ക്‌വാദ്.

എലീറ്റ് ഗ്രൂപ്പ് എയിൽ തമിഴ്നാട്, പഞ്ചാബ്, ഒഡീഷ, പുതുച്ചേരി, ഗോവ എന്നിവരാണ് മഹാരാഷ്ട്രയുടെ എതിരാളികൾ. അതേസമയം, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ കൂടിയായ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ആണ് കേരള ടീമിനെ നയിക്കുക. സച്ചിൻ ബേബി ഉപനായകനാവും. റോബിൻ ഉത്തപ്പ, ജലജ് സക്സേന, മുഹമ്മദ് അസ്‌ഹറുദ്ദീൻ, വിഷ്ണു വിനോദ്, കെഎം ആസിഫ്, ബേസിൽ തമ്പി എന്നീ ഐപിഎൽ താരങ്ങളടക്കം മികച്ച ടീമിനെയാണ് കെസിഎ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരികെയെത്തിയ ശ്രീശാന്തിന് ഇടം ലഭിച്ചില്ല.

The post മഹാരാഷ്ട്ര സയ്യിദ് മുഷ്താഖ് അലി ട്രോഫി ടീം : ചെന്നൈ സൂപ്പർ കിംഗ്സ് ഓപ്പണർ ഋതുരാജ് ഗെയ്‌ക്‌വാദ് നയിക്കും first appeared on Keralaonlinenews.

Tags