കൊല്ലം ജില്ലാ പഞ്ചായത്ത് യോഗം ചേര്‍ന്നു

google news
കൊല്ലം ജില്ലാ പഞ്ചായത്ത് യോഗം ചേര്‍ന്നു

കൊല്ലം : ജില്ലാ പഞ്ചായത്ത് യോഗം പ്രസിഡന്റ് സാം കെ. ഡാനിയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ പരിധിയില്‍ വരുന്ന വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. പദ്ധതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ വാര്‍ഡുകളില്‍ നിന്നുള്ള വിഷയങ്ങള്‍ അംഗങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് കമ്മിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് അഡ്വ. സുമലാല്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ജെ. നജീബത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ അനില്‍ എസ്. കല്ലേലിഭാഗം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ഡോ.പി.കെ.ഗോപന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ വസന്ത രമേശ്, സെക്രട്ടറി കെ. പ്രസാദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

The post കൊല്ലം ജില്ലാ പഞ്ചായത്ത് യോഗം ചേര്‍ന്നു first appeared on Keralaonlinenews.