കണ്ണൂരിൽ ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസ് : പ്രതിയെ പുഴയോരത്തെത്തിച്ച് തെളിവെടുത്തു

google news
കണ്ണൂരിൽ ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസ് : പ്രതിയെ പുഴയോരത്തെത്തിച്ച്  തെളിവെടുത്തു

തലശേരി : മൊകേരി പാത്തിപ്പാലത്ത് രണ്ടു വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസിലെ പ്രതിയും പിതാവുമായ എൻ.പി ഷിജുവുമായി കതിരൂർ പൊലിസ് പുഴയോരത്തെത്തി തെളിവെടുത്തു. ഇന്ന് രണ്ടു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ചോദ്യം ചെയ്യാനുമായി വിട്ടുകിട്ടിയ പ്രതിയെയും കൊണ്ടാണ് പൊലിസ് തെളിവെടുപ്പിനായി എത്തിയത്.

കൃത്യം നടത്തിയ സ്ഥലവും ഭാര്യ സീനയെയും മകളെയും തള്ളിയിട്ട രീതിയുമൊക്കെ പ്രതിയിൽ നിന്നും പൊലിസ് ചോദിച്ചു മനസിലാക്കി. തുടർന്ന് തെളിവെടുപ്പിനു ശേഷം പൊലിസ് പ്രതിയെയും കൊണ്ടു സ്‌റ്റേഷനിലേക്ക് മടങ്ങി. നാളെയും തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുമെന്ന് പൊലിസ് അറിയിച്ചു.

The post കണ്ണൂരിൽ ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസ് : പ്രതിയെ പുഴയോരത്തെത്തിച്ച് തെളിവെടുത്തു first appeared on Keralaonlinenews.