മുംബൈ ലഹരിപാര്‍ട്ടി കേസ് : ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ നാളെ വീണ്ടും വാദം കേള്‍ക്കും

google news
മുംബൈ ലഹരിപാര്‍ട്ടി കേസ് : ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ നാളെ വീണ്ടും വാദം കേള്‍ക്കും

മുംബൈ : ലഹരിപാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല. ജാമ്യാപേക്ഷയില്‍ കോടതി നാളെ വീണ്ടും വാദം കേള്‍ക്കും. ബോംബെ ഹൈക്കോടതിയാണ് നാളെ ഉച്ചയ്ക്ക് 2.30ന് വീണ്ടും വാദം കേള്‍ക്കുക. മുന്‍ അറ്റോര്‍ണി ജനറലായിരുന്ന മുകുള്‍ റോത്തകിയാണ് ആര്യന്‍ ഖാന് വേണ്ടി ഹാജരായത്.

വാട്‌സാപ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ ആര്യനില്‍ ഗൂഡാലോചനാ കുറ്റം ചുമത്താനാകില്ലെന്ന് മുകുള്‍ റോത്തകി കോടതിയില്‍ വാദിച്ചു. ആര്യനില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുക്കുകയോ ആര്യന്‍ പിടിയിലായ സമയത്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നുകണ്ടെത്താന്‍ മെഡിക്കല്‍ പരിശോധന നടത്തുകയോ ചെയ്തിട്ടില്ല.

മയക്കുമരുന്ന് ഉപയോഗിച്ചതായും തെളിവില്ല. ഒരു അതിഥി എന്ന നിലയിലാണ് അദ്ദേഹം പാര്‍ട്ടിയിലെത്തിയത്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ആര്യനെതിരെ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് മുകുള്‍ റോത്തകി വാദിച്ചു.

The post മുംബൈ ലഹരിപാര്‍ട്ടി കേസ് : ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ നാളെ വീണ്ടും വാദം കേള്‍ക്കും first appeared on Keralaonlinenews.