ലഖിംപൂര്‍ ഖേരി കര്‍ഷകക്കൊല കേസ്​ പ്രതി ആശിഷ്​ മിശ്ര ആശുപത്രിയില്‍

google news
ലഖിംപൂര്‍ ഖേരി കര്‍ഷകക്കൊല കേസ്​ പ്രതി ആശിഷ്​ മിശ്ര ആശുപത്രിയില്‍

ലഖിംപൂര്‍ ഖേരി കര്‍ഷകക്കൊല കേസ്​ പ്രതി ആശിഷ്​ മിശ്ര ആശുപത്രിയില്‍.ഡെങ്കിപ്പനി സ്​ഥിരീകരിച്ചതിനെ തുടര്‍ന്നാണ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ്​ ആശുപത്രി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.

ഞായറാഴ്​ച രോഗലക്ഷണങ്ങളെ തുടര്‍ന്ന്​ ആശിഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. സുരക്ഷ ചുമതലക്കായി ആശുപത്രിയില്‍ ഉദ്യോഗസ്​ഥരെ വിന്യസിച്ചതായും അവര്‍ പറഞ്ഞു.

ഡോക്​ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്​ ആശിഷ്​ മിശ്രയെ ആശുപ​ത്രിയിലേക്ക്​ മാറ്റിയത്​.രണ്ടാമത്തെ രക്ത പരിശോധനയില്‍ ഡെങ്കിപ്പനി സ്​ഥിരീകരിക്കുകയായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു. ജില്ല ആശുപത്രിയിലെത്തിയ ആശിഷ്​ മിശ്രയുടെ രക്തസാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു. പരിശോധന ഫലം ലഭിച്ചിട്ടില്ല.

‘മൂന്നാ​മത്തെ പരിശോധനക്കായി ആശിഷ്​ മിശ്രയുടെ രക്തസാമ്പിളുകള്‍ ശേഖരിക്കുകയും ​പരിശോധനക്ക്​ അയക്കുകയും ചെയ്​തു. പരിശോധന ഫലം വന്നിട്ടില്ല. റി​പ്പോര്‍ട്ടിന്റെ അടിസ്​ഥാനത്തില്‍ വിദഗ്​ധര്‍ തുടര്‍ നടപടികള്‍ തീരുമാനിക്കും’ -ലഖിംപൂര്‍ ഖേരി ചീഫ്​ മെഡിക്കല്‍ ഓഫിസര്‍ ​ശൈലേഷ്​ ഭത്​നഗര്‍ പറഞ്ഞു.

വെള്ളിയാഴച്​ പ്രദേശിക കോടതി ആശിഷ്​ മിശ്രയെയും പ്രതികളായ മറ്റു മൂന്നുപേരെയും രണ്ടുദിവസത്തെ പൊലീസ്​ കസ്​റ്റഡിയില്‍ വിട്ടിരുന്നു. ആശിഷ്​ മിശ്രയുടെ സുഹൃത്ത്​ അങ്കിത്​ ദാസ്​, ഡ്രൈവര്‍ ശേഖര്‍ ഭാരതി, ലത്തീഫ്​ എന്നിവരാണ്​ മറ്റു പ്രതികള്‍. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്​ നേതാവുമായ അഖിലേഷ്​ ദാസിന്റെ അടുത്ത ബന്ധുവാണ്​ അങ്കിത്​.

പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ്​ ലഖിംപൂര്‍ ഖേരി സംഭവത്തിന്റെ അന്വേഷണം. ശനിയാഴ്​ച വൈകിട്ട്​ അന്വേഷണ സംഘം ആശിഷിനെ ജയിലിലേക്ക്​ മാറ്റിയിരുന്നു. രണ്ടുദിവസത്തെ പൊലീസ്​ കസ്​റ്റഡി കഴിഞ്ഞതിന്​ ശേഷമാണ്​ ജയിലിലേക്ക്​ മാറ്റിയത്​.

‘മൂന്നുദിവസമായി ആശിഷിന്​ പനി ബാധിച്ചിരുന്നു. കഴിഞ്ഞദിവസം രക്തസാമ്പിളുകള്‍ ശേഖരിച്ച്‌​ പരിശോധനക്ക്​ അയച്ചു. ആശിഷിന്റെ റിപ്പോര്‍ട്ട്​ ലഭിച്ചതോടെ സമയപരിധി അവസാനിക്കുന്നതിന്​ മുൻപേ ജയിലിലേക്ക്​ മാറ്റി’ -ആശിഷിന്റെ അഭിഭാഷകന്‍ അവദേശ്​ കുമാര്‍ സിങ്​ പറഞ്ഞു.

ഒക്​ടോബര്‍ ആദ്യമായിരുന്നു ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊല. പ്രതിഷേധവുമായെത്തിയ കര്‍ഷകര്‍ക്ക്​ നേരെ ആശിഷ്​ മിശ്രയും സുഹൃത്തുക്കളും വാഹനം ഓടിച്ച്‌​ കയറ്റുകയായിരുന്നു. സംഭവത്തില്‍ നാലു കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. വന്‍ പ്രതിഷേധങ്ങള്‍ക്ക്​ ഒടുവിലായിരുന്നു ആശിഷ്​ മിശ്രയുടെ അറസ്​റ്റ്​.

The post ലഖിംപൂര്‍ ഖേരി കര്‍ഷകക്കൊല കേസ്​ പ്രതി ആശിഷ്​ മിശ്ര ആശുപത്രിയില്‍ first appeared on Keralaonlinenews.