ഗൂഗിള്‍ ജിയോ ഫോണുകള്‍ ദീപാവലിക്ക് വിപണിയിലെത്തുമെന്ന് റിപ്പോർട്ട്

google news
ഗൂഗിള്‍ ജിയോ ഫോണുകള്‍ ദീപാവലിക്ക് വിപണിയിലെത്തുമെന്ന് റിപ്പോർട്ട്

ദീപാവലി പ്രമാണിച്ചു ജിയോ ഗൂഗിള്‍ ഫോണുകള്‍ സെയിലിനു എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.ഈ സ്മാര്‍ട്ട് ഫോണുകള്‍ Qualcomm QM215 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ .കൂടാതെ 13 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളും ഈ ഫോണുകള്‍ക്ക് ഉണ്ടാകും.കുറഞ്ഞ ചിലവില്‍ തന്നെ വാങ്ങിക്കുവാന്‍ സാധിക്കുന്ന ഫോണുകളാണ് ജിയോയുടെ ഈ 4ജി സ്മാര്‍ട്ട് ഫോണുകള്‍ .

ഗൂഗിളിനൊപ്പം ചേര്‍ന്നാണ് ഇപ്പോള്‍ പുതിയ 4ജി സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത് .അതുകൊണ്ടു തന്നെ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ 11 (ഗോ എഡിഷന്‍ ) ല്‍ തന്നെ ഈ സ്മാര്‍ട്ട് ഫോണുകളും വിപണിയില്‍ എത്തുക . ദീപാവലിക്ക് ആണ് ഇനി സെയില്‍ ഉണ്ടാകുക.

അതിനു മുന്‍പ് തന്നെ ഈ ഫോണുകളുടെ വില പുറത്തുവരും എന്നാണ് പ്രതീക്ഷിക്കുന്നത് .അതുപോലെ തന്നെ 500 രൂപ മുടക്കി ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ ഉള്ള സംവിധാനവും ജിയോ അവതരിപ്പിക്കുന്നുണ്ട് .ഫോണിന്റെ ബാക്കി തുക തവണയായി അടച്ചാല്‍ മതിയാകും .കുറഞ്ഞ ചിലവില്‍ തന്നെ ജിയോ ഫോണുകള്‍ അവതരിപ്പിക്കും .

The post ഗൂഗിള്‍ ജിയോ ഫോണുകള്‍ ദീപാവലിക്ക് വിപണിയിലെത്തുമെന്ന് റിപ്പോർട്ട് first appeared on Keralaonlinenews.

Tags