മയക്കുമരുന്നുമായി കുന്നംകുളം സ്വദേശി അറസ്റ്റില്‍

google news
മയക്കുമരുന്നുമായി കുന്നംകുളം സ്വദേശി അറസ്റ്റില്‍

തൃശൂര്‍ : അതിമാരക മയക്കുമരുന്നുമായി കുന്നംകുളം സ്വദേശിയെ കൊച്ചി സിറ്റി ഷാഡോ പോലീസ് പിടികൂടി.കിഴൂര്‍ ഏറത്ത് വീട്ടില്‍ അക്ഷയി (23) നെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടില്‍നിന്നും ഷാഡോ പോലീസ് സംഘം പിടികൂടിയത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന 40 ഗ്രാം എം.ഡി.എം. സഹിതമാണ് അറസ്റ്റിലായത്.

ഡല്‍ഹിയില്‍ നിന്ന് കൊറിയര്‍ വഴിയാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. മയക്കുമരുന്ന് എത്തിക്കുന്നതിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പോലീസ് സംഘം വീട്ടിലെത്തി ഇയാളെ അറസ്റ്റ് ചെയ്തത്.

അതിമാരക മയക്കുമരുന്നുമായി യുവാവിനെ പിടികൂടിയത് കുന്നംകുളം പോലീസ് അറിഞ്ഞിരുന്നില്ല. അടുത്ത ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

The post മയക്കുമരുന്നുമായി കുന്നംകുളം സ്വദേശി അറസ്റ്റില്‍ first appeared on Keralaonlinenews.