ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ലിവിങ്സ്റ്റണ്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

google news
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ലിവിങ്സ്റ്റണ്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

ഇന്ത്യക്കെതിരായ പരിശീലന മത്സരത്തില്‍ പരുക്കേറ്റ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണ്‍ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്.സൂപ്പര്‍ 12 ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇംഗ്ലണ്ടിന്റെ ആദ്യ മത്സര0 . ഈ മത്സരത്തില്‍ ലിവിങ്സ്റ്റണു കളിക്കാന്‍ സാധിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ 16ആം ഓവറിലാണ് ലിവിങ്സ്റ്റണു പരുക്കേറ്റത്. ക്രിസ് ജോര്‍ഡന്‍ എറിഞ്ഞ ഓവറിലെ രണ്ടാം പന്ത് ഇഷാന്‍ കിഷന്‍ ഉയര്‍ത്തി അടിച്ചപ്പോള്‍ അത് ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ലിവിങ്സ്റ്റണു പരുക്കേല്‍ക്കുകയായിരുന്നു. ചെറുവിരലിനു പരുക്കേറ്റ താരം ഉടന്‍ മൈതാനം വിട്ടു.

The post ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ലിവിങ്സ്റ്റണ്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട് first appeared on Keralaonlinenews.

Tags