ദുരിതാശ്വാസ ക്യാംപുകളിൽ സൗജന്യ റേഷൻ നൽകും : മന്ത്രി ജി.ആർ അനിൽ

google news
ദുരിതാശ്വാസ ക്യാംപുകളിൽ സൗജന്യ റേഷൻ നൽകും : മന്ത്രി ജി.ആർ അനിൽ

കണ്ണൂർ : വരും ദിവസങ്ങളിൽ കാലവർഷം കൂടുതൽ ശക്തമാക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പറഞ്ഞു.കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങളെ കൂടുതലായി മാറ്റിപ്പാർപ്പിച്ച ദുരിതാശ്വാസ ക്യാംപുകളിൽ സൗജന്യ അരിയും പലവ്യഞ്ജനങ്ങളും നൽകുമെന്ന് ഭക്ഷ്യ മന്ത്രി അറിയിച്ചു.വെളളപ്പൊക്കത്തിൽ
റേഷൻ കാർഡുകളും മറ്റു രേഖകളും നഷ്ടപ്പെട്ടവർക്ക് അവ ഉടൻ ലഭ്യമാക്കും.സൗജന്യ റേഷന്റെ ആവശ്യകത വന്നാൽ അതു നൽകുമെന്നും മന്ത്രി അനിൽ വ്യക്തമാക്കി.

The post ദുരിതാശ്വാസ ക്യാംപുകളിൽ സൗജന്യ റേഷൻ നൽകും : മന്ത്രി ജി.ആർ അനിൽ first appeared on Keralaonlinenews.