വിസ്മയയുടെ മരണം : ഭര്‍ത്താവിന്‍റെ ജാമ്യ ഹർജി മാറ്റി

google news
വിസ്മയയുടെ മരണം : ഭര്‍ത്താവിന്‍റെ ജാമ്യ ഹർജി മാറ്റി

കൊച്ചി : വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലത്ത് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യഹർജി ഹൈകോടതി ഒക്​ടോബര്‍ നാലിന്​ പരിഗണിക്കാന്‍ മാറ്റി.

കക്ഷിചേരാന്‍ വിസ്മയയുടെ പിതാവ് നല്‍കിയ ഹരജിയും ഇതോടൊപ്പം പരിഗണിക്കും. കുറ്റപത്രം നല്‍കിയെന്നും 96 ദിവസമായി ജയിലിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് കിരണ്‍കുമാറിന്റെ ആവശ്യം.ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ്​ കോടതിയും കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ജാമ്യ ഹർജി തള്ളിയതിനെത്തുടര്‍ന്നാണ്​ ഹൈകോടതിയെ സമീപിച്ചത്​.

The post വിസ്മയയുടെ മരണം : ഭര്‍ത്താവിന്‍റെ ജാമ്യ ഹർജി മാറ്റി first appeared on Keralaonlinenews.