വിശാൽ യാത്രയായത് അടുത്തമാസം ജോലിയിൽ പ്രവേശിക്കാനിരിക്കെ : കണ്ണീരണിഞ്ഞ് ഒരു നാട്

google news
വിശാൽ യാത്രയായത് അടുത്തമാസം ജോലിയിൽ പ്രവേശിക്കാനിരിക്കെ : കണ്ണീരണിഞ്ഞ് ഒരു നാട്

ചക്കരക്കൽ : മുട്ടന്നൂർ സ്വദേശിയായ യുവാവ് വാഹനാപകടത്തിൽ മരിച്ചത് നാടിനെ കണ്ണിരിലാഴ്ത്തി.അടുത്ത മാസം ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് ഇരിട്ടി കീഴൂർ കുന്നിൽബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് ദാരുണമായി മരിച്ചത്. പട്ടാന്നൂർ മുട്ടന്നൂർ സ്വദേശി ചാളക്കണ്ടി കെ.കെ. വിശാൽകുമാർ (21 ) ആണ് മരിച്ചത്.

ഇരിട്ടി – മട്ടന്നൂർ റോഡിൽ കീഴൂർ കുന്ന് ഇറക്കത്തിൽ ശനിയാഴ്ച രാത്രി ഏഴു മണിയോടെ ആയിരുന്നു അപകടം. ഇരിട്ടിയിൽ നിന്നും മട്ടന്നൂരിലേക്ക് പോവുകയായിരുന്ന ബൈക്കിൽ ഇരിട്ടിയിലേക്കു വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

നാട്ടുകാർ വിശാലിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. മർച്ചന്റ് നേവിയിൽ ജോലി ലഭിച്ച വിശാൽകുമാർ അടുത്തമാസം ജോലിയിൽ പ്രവേശിക്കാനിരിക്കയായിരുന്നു. ഇതിനിടയിൽ ജെ സി ബി പരിശീലനത്തിന്റെ ഭാഗമായി പായം കരിയാലിൽ എത്തി തിരിച്ചുപോകുന്നതിനിടെയാണ് അപകടം.

വിശാൽ യാത്രയായത് അടുത്തമാസം ജോലിയിൽ പ്രവേശിക്കാനിരിക്കെ : കണ്ണീരണിഞ്ഞ് ഒരു നാട്

ക്രഷറിൽ ഡ്രൈവറായ വിനോദ് കുമാറിന്റെയും സിന്ധുവിന്റെയും മകനാണ്. സഹോദരൻ: അഭിഷേക്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരിട്ടി പൊലിസ് അപകടമുണ്ടാക്കിയ സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ മന: പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

The post വിശാൽ യാത്രയായത് അടുത്തമാസം ജോലിയിൽ പ്രവേശിക്കാനിരിക്കെ : കണ്ണീരണിഞ്ഞ് ഒരു നാട് first appeared on Keralaonlinenews.

Tags