വാക്‌സിനേഷനില്‍ റെക്കോര്‍ഡ് നേട്ടവുമായി യു.പി ; 10 കോടി പിന്നിട്ടു

google news
വാക്‌സിനേഷനില്‍ റെക്കോര്‍ഡ് നേട്ടവുമായി യു.പി ; 10 കോടി പിന്നിട്ടു

രാജ്യത്തെ വാക്‌സിനേഷനില്‍ റെക്കോര്‍ഡ് നേട്ടവുമായി യോഗി സര്‍ക്കാര്‍. പത്ത് കോടിയിലധികം ആളുകള്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തി. സംസ്ഥാനത്തെ ജനങ്ങളുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും വിജയമാണിതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. ഇതോടെ ഇന്ത്യയില്‍ പത്ത് കോടി വാക്‌സിനേഷന്‍ എന്ന നേട്ടം കൈവരിക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറി.

യുപി സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തിന്റെയും ഫലമാണിതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തിന്റെ ഈ നേട്ടം കൊവിഡിനെതിരെ പോരാടിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The post വാക്‌സിനേഷനില്‍ റെക്കോര്‍ഡ് നേട്ടവുമായി യു.പി ; 10 കോടി പിന്നിട്ടു first appeared on Keralaonlinenews.