മഹാരാഷ്ട്രയില്‍ തിയറ്ററുകള്‍ തുറക്കുന്നു

google news
മഹാരാഷ്ട്രയില്‍ തിയറ്ററുകള്‍ തുറക്കുന്നു

ബോളിവുഡില്‍ നിന്ന് മറ്റൊരു സൂപ്പര്‍താര റിലീസ് കൂടി. അക്ഷയ് കുമാറിനെ നായകനാക്കി രോഹിത്ത് ഷെട്ടി സംവിധാനം ചെയ്യുന്ന ‘സൂര്യവന്‍ശി’യാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഒക്ടോബര്‍ 22 മുതല്‍ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനം വന്നതിനു പിന്നാലെയാണ് അക്ഷയ് കുമാര്‍ ചിത്രം റിലീസ് പ്രഖ്യാപിച്ചത്. ദീപാവലിക്ക് ചിത്രം തിയറ്ററുകളില്‍ എത്തും.

തിയറ്റര്‍ ഉടമകളും വിതരണക്കാരുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നടത്തിയ ചര്‍ച്ചയില്‍ രോഹിത്ത് ഷെട്ടിയും പങ്കെടുത്തിരുന്നു. ഉദ്ധവിന് നന്ദി പറഞ്ഞുകൊണ്ടാണ് അക്ഷയ് കുമാറും രോഹിത്ത് ഷെട്ടിയും സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

The post മഹാരാഷ്ട്രയില്‍ തിയറ്ററുകള്‍ തുറക്കുന്നു first appeared on Keralaonlinenews.