കെപിസിസി പുനഃസംഘടന ചര്‍ച്ചകള്‍ തുടരുന്നു; താരിഖ് അന്‍വര്‍ തിരുവനന്തപുരത്ത്, നേതാക്കളെ കാണും

google news
കെപിസിസി പുനഃസംഘടന ചര്‍ച്ചകള്‍ തുടരുന്നു; താരിഖ് അന്‍വര്‍ തിരുവനന്തപുരത്ത്, നേതാക്കളെ കാണും

കെപിസിസി പുനഃസംഘടന സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വ!ര്‍ ഇന്ന് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും. കെപിസിസി നേതൃത്വം ഇതിനകം എഐ ഗ്രൂപ്പുകളില്‍ നിന്ന് പട്ടിക വാങ്ങിയിട്ടുണ്ട്. ഇരുഗ്രൂപ്പുകളെയും പരിഗണിച്ച് പരാതിയില്ലാതെ പുനഃസംഘടന തീര്‍ക്കാനാണ് ശ്രമം. രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവെച്ച വി എം സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമം ഇന്ന് ഉണ്ടാകും. അതിനിടെ കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതൃത്വത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട റിഷി പല്‍പ്പു ഇന്ന് കോണ്‍ഗ്രസ്സില്‍ ചേരും.

കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരന്‍ കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് രാജിവച്ചത്. കടുത്ത അതൃപ്തിയെ തുടര്‍ന്നാണ് സുധീരന്റെ രാജി. എന്നാല്‍, വി എം സുധീരന്റെ പരാതി എന്താണെന്ന് അറിയില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും രണ്ട് തവണ വി എം സുധീരനെ വിളിച്ചിരുന്നുവെന്നും കെ സുധാകരന്‍ പറയുന്നു. ‘അദ്ദേഹത്തെ വീട്ടില്‍ പോയി കണ്ടിരുന്നു. പാര്‍ട്ടിയില്‍ കൂടിയാലോചന നടക്കാറുണ്ട്. പലരും എത്താറില്ല എന്നതാണ് പ്രശ്‌നം’. ഞങ്ങളുടെ ഭാഗത്ത് നിന്നുമുള്ള പിഴവ് കൊണ്ടാണ് രാജി എന്ന് കരുതുന്നില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

The post കെപിസിസി പുനഃസംഘടന ചര്‍ച്ചകള്‍ തുടരുന്നു; താരിഖ് അന്‍വര്‍ തിരുവനന്തപുരത്ത്, നേതാക്കളെ കാണും first appeared on Keralaonlinenews.