ഇന്ത്യക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവുമായി ഖത്തര്‍

google news
ഇന്ത്യക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവുമായി ഖത്തര്‍

ഇന്ത്യക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവുമായി ഖത്തര്‍. ഇന്ത്യയിൽ കൊവിഷീൽഡ് വാക്‌സിനേഷൻ പൂർത്തിയാക്കി എത്തുന്നവർക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീൻ നിബന്ധനയിലാണ് നിലവിൽ ഇളവുനൽകിയിരിക്കുന്നത്.

ഖത്തറിലെത്തി രണ്ടാംദിവസത്തെ പരിശോധനയില്‍ കോവിഡ് ഇല്ലെന്നു സ്ഥിരീകരിച്ചാല്‍ ക്വാറന്റീന്‍ അവസാനിപ്പിക്കാന്‍ അനുമതി നല്‍കുന്നുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ക്വാറന്റീന്‍ അവസാനിപ്പിച്ചാല്‍ മുന്‍കൂറായി അടച്ചതിന്റെ ബാക്കി തുക തിരികെ ലഭിക്കും. ഖത്തറിലേക്കു യാത്ര ചെയ്യുന്നവര്‍ 10 ദിവസത്തെ ക്വാറന്റീന് ഹോട്ടല്‍ മുറി ബുക്ക് ചെയ്യണമെന്നു നിര്‍ബന്ധമാണ്.

The post ഇന്ത്യക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റീനില്‍ ഇളവുമായി ഖത്തര്‍ first appeared on Keralaonlinenews.

Tags