തൊഴിലാളി-കര്‍ഷക മുന്നേറ്റം ഗുണപരമായ നീക്കം : പ്രകാശ്‌ കാരാട്ട്‌

google news
തൊഴിലാളി-കര്‍ഷക മുന്നേറ്റം ഗുണപരമായ നീക്കം : പ്രകാശ്‌ കാരാട്ട്‌

ന്യൂഡല്‍ഹി : സിപിഐ എം ഡല്‍ഹി സംസ്ഥാനസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു.കോര്‍പറേറ്റ്, ഹിന്ദുത്വ കടന്നാക്രമണം ചെറുക്കാന്‍ ബഹുജനബന്ധം വിപുലമാക്കി പാര്‍ടിയുടെ സ്വതന്ത്രമായ അടിത്തറ ശക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പറേറ്റുകള്‍ക്ക് വന്‍നികുതിയിളവ് നല്‍കുന്ന സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലകൂട്ടി സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കി.

ദേശീയ ആസ്തി വന്‍കിടക്കാര്‍ക്ക് തീറെഴുതുന്നു. ഇതിനെതിരെ കര്‍ഷകരുടെയും തൊഴിലാളികളുടെയും സംയുക്തപ്രസ്ഥാനം ഉയര്‍ന്നുവന്നത് ഗുണപരമാണെന്നും അദ്ദേഹം പറഞ്ഞു. പിബി അംഗം ബൃന്ദ കാരാട്ടും സംസാരിച്ചു.

പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഡല്‍ഹിയിലെ ഏറ്റവും മുതിര്‍ന്ന പാര്‍ടി അംഗം ജഗദീഷ് ശര്‍മ പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി കെ എം തിവാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.

The post തൊഴിലാളി-കര്‍ഷക മുന്നേറ്റം ഗുണപരമായ നീക്കം : പ്രകാശ്‌ കാരാട്ട്‌ first appeared on Keralaonlinenews.