81-ാമത് മന്‍ കി ബാത്ത് : പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

google news
81-ാമത് മന്‍ കി ബാത്ത് : പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തിന്റെ 81-ാം പതിപ്പാണ് ഇന്ന് നടക്കുക.രാവിലെ 11 മണിയ്‌ക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. എല്ലാ മാസവും അവസാനത്തെ ഞായറാഴ്‌ച്ചയാണ് മന്‍ കീ ബാത്ത് നടക്കുക.

അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ജനങ്ങളുമായി സംവദിക്കുന്നത്. ഇന്ന് നടക്കുന്ന മന്‍ കി ബാത്തില്‍ സംസാരിക്കേണ്ട വിഷയങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ പൊതുജനങ്ങളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനായി അദ്ദേഹം മൈ ഗവണ്‍മെന്റ് പോര്‍ട്ടലിന്റെ ലിങ്കും മറ്റുവിവരങ്ങളും പങ്കുവെച്ചിരുന്നു.

കഴിഞ്ഞമാസം ആഗസ്റ്റ് 29 ന് നടന്ന മന്‍ കി ബാത്തിന്റെ 80ാം പതിപ്പില്‍ ബീഹാറിലെ കൃഷി കേന്ദ്രത്തിന്റെയും തമിഴ് നാട്ടിലെ കാഞ്ഞിരങ്ങല്‍ പഞ്ചായത്തിന്റയും മാലിന്യ സംസ്‌കരണ രീതികളെയും ഗ്രാമങ്ങളുടെ സ്വയം വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു.

The post 81-ാമത് മന്‍ കി ബാത്ത് : പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും first appeared on Keralaonlinenews.