സ്കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ; പി.ടി.എ ഫണ്ട് കുറവെങ്കില്‍ പൊതുജനം സഹായിക്കണമെന്ന്‌ മന്ത്രി വി.ശിവന്‍കുട്ടി

google news
സ്കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ; പി.ടി.എ ഫണ്ട് കുറവെങ്കില്‍ പൊതുജനം സഹായിക്കണമെന്ന്‌ മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം : പി.ടി.എ ഫണ്ട് കുറവുള്ള ഇടങ്ങളില്‍ സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് പൊതുജനം സഹായിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.ഇതിനായി ഭീമമായ ഫണ്ട് നല്‍കുന്ന കാര്യം പ്രയാസമാണെന്നും മന്ത്രി പറഞ്ഞു. എം.പിമാര്‍ എം.എല്‍.എമാര്‍ എന്നിവരില്‍നിന്നും സഹായം തേടും.

സ്കൂളുകള്‍ക്ക് മാത്രമായുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസും പരിഗണനയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട ചൊവ്വാഴ്ച ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തും. സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളുമായി ചര്‍ച്ച നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.

രക്ഷിതാക്കള്‍ വാക്സിന്‍ എടുക്കാത്ത വീടുകളില്‍ നിന്നും കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കേണ്ടെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ തുറന്നാലും വിക്ടേഴ്സ് ചാനലിലെ ക്ളാസുകള്‍ സമാന്തരമായി തുടരും.

The post സ്കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ; പി.ടി.എ ഫണ്ട് കുറവെങ്കില്‍ പൊതുജനം സഹായിക്കണമെന്ന്‌ മന്ത്രി വി.ശിവന്‍കുട്ടി first appeared on Keralaonlinenews.