കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തെ മന്ത്രി എംവി ഗോവിന്ദൻമാസ്റ്റർ സന്ദർശിച്ചു

google news
കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തെ മന്ത്രി എംവി ഗോവിന്ദൻമാസ്റ്റർ സന്ദർശിച്ചു

കണ്ണൂർ : പായം ഗ്രാമപഞ്ചായത്ത് വള്ളിത്തോട് പെരിങ്കിരിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച പെരിങ്കിരി സ്വദേശി ചെങ്ങഴശ്ശേരി ജസ്റ്റിന്റെ കുടുംബത്തെ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സെെസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻമാസ്റ്റർ സന്ദർശിച്ചു.

ഞായറാഴ്ച പുലർച്ചെ പള്ളിയിലേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഭാര്യ ജിനി ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.അച്ഛൻ: ജെയിംസ്, അമ്മ: ഗ്രേസി. ജുവാൻ, ജുവൽ എന്നിവർ മക്കളാണ്.

The post കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തെ മന്ത്രി എംവി ഗോവിന്ദൻമാസ്റ്റർ സന്ദർശിച്ചു first appeared on Keralaonlinenews.