മന്‍ കി ബാത് : ലോക നദീ ദിനത്തില്‍ നദികളെ സംരക്ഷിക്കുന്നവരെ പ്രശംസിച്ച്‌ മോദി

google news
മന്‍ കി ബാത് : ലോക നദീ ദിനത്തില്‍ നദികളെ സംരക്ഷിക്കുന്നവരെ പ്രശംസിച്ച്‌ മോദി

നദികളെ സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരായവരെ പ്രശംസിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മന്‍ കി ബാത്ത് പരിപാടിയില്‍ സംസാരിച്ച്‌ തുടങ്ങിയത്. “തമിഴ്നാട്ടിലെ നാഗാ നദി വറ്റിവരണ്ടിരുന്നു, എന്നാല്‍ ഗ്രാമീണമേഖലയെ സ്ത്രീകളുടെ സംരംഭങ്ങളും സജീവമായ ജനപങ്കാളിത്തവും കാരണം നദിക്ക് പുതുജീവന്‍ നല്‍കി. ഇന്നും നദിയില്‍ ധാരാളം വെള്ളം ഉണ്ട്,” മോദി പറഞ്ഞു.

“സെപ്റ്റംബര്‍ ഒരു സുപ്രധാന മാസമാണ്, നമ്മള്‍ ലോക നദീദിനം ആഘോഷിക്കുന്ന ഒരു മാസമാണ്. നിസ്വാര്‍ത്ഥമായി നമുക്ക് ജലം നല്‍കുന്ന നമ്മുടെ നദികളുടെ സംഭാവനകളെക്കുറിച്ച്‌ ഓര്‍ക്കുന്ന ദിവസം.” നദികളുടെ പ്രാധാന്യത്തെക്കുറിച്ച്‌ സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

“ബീഹാറിലും കിഴക്കിന്റെ മറ്റ് പ്രദേശങ്ങളിലും, മഹത്തായ ചത്ത് ഉത്സവം ആഘോഷിക്കുന്നു. ചത്ത് പൂജ മനസ്സില്‍ വച്ചുകൊണ്ട്, നദികളുടെ കരകളും ഘട്ടങ്ങളും വൃത്തിയാക്കുന്നതിനും നന്നാക്കുന്നതിനുമുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു: എനിക്ക് ലഭിച്ച സമ്മാനങ്ങളുടെ ഒരു പ്രത്യേക ഇ-ലേലം ഈ ദിവസങ്ങളില്‍ നടക്കുന്നുണ്ട്. അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ‘നമാമി ഗംഗേ’ പ്രചാരണത്തിനായി സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം തന്നെ രാജ്യത്തെ പ്രാദേശിക കരകൗശല തൊഴിലാളികളെ സഹായിക്കുന്നതിനായി ഖാദി ഉത്പന്നങ്ങള്‍ വാങ്ങണമെന്ന് പ്രധാനമന്ത്രി മോദി ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. “നമുക്ക് ഖാദി ഉത്പന്നങ്ങള്‍ വാങ്ങി ബാപ്പു ജയന്തി ആഘോഷിക്കാം.” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഞായറാഴ്ച മന്‍ കി ബാത്ത് പരിപാടിയുടെ 81 -ാം പതിപ്പില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നേരത്തെ മന്‍ കി ബാത്തിന് വേണ്ടി പ്രധാനമന്ത്രി പൗരന്മാരില്‍ നിന്ന് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ആവശ്യപ്പെട്ടിരുന്നു.

“26-ന് നടക്കാനിരിക്കുന്ന ഈ മാസത്തെ മന്‍ കി ബാത്തിന് വേണ്ടി നിങ്ങള്‍ക്കിഷ്ടപ്പെട്ട രസകരമായ വിവരങ്ങള്‍ മൈ ഗവ് ആപ്പ്, നമോ ആപ്പ്, എന്നിവയിലോ, 1800-11-7800 എന്നീ നമ്ബറിലോ വിളിച്ച്‌ പങ്കുവെക്കണമെന്നാണ് അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടത്. യുഎസ് സന്ദര്‍ശനം നടത്തുന്ന മോദി ഇത്തവണ യുഎസില്‍ വെച്ചാണ് മന്‍ കി ബാത്തില്‍ പങ്കെടുത്ത് സംസാരിച്ചത്. യുഎസിലെത്തി ആദ്യ ദിവസം ആഗോളതലത്തിലെ അഞ്ച് കമ്പനികളുടെ സിഇമാരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

The post മന്‍ കി ബാത് : ലോക നദീ ദിനത്തില്‍ നദികളെ സംരക്ഷിക്കുന്നവരെ പ്രശംസിച്ച്‌ മോദി first appeared on Keralaonlinenews.